ജൈവസമൃദ്ധിയുമായി കുടുംബശ്രീ ആഴ്ച ചന്തകള്‍
കല്‍പ്പറ്റ: ജൈവപച്ചക്കറികളും മറ്റുല്‍പ്പന്നങ്ങളും കുറഞ്ഞവിലക്ക് വിപണിയിലെത്തിച്ച് കുടുബശ്രീ ആഴ്ച ചന്തകള്‍. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ വില നിയന്ത്രിക്കുന്നതില്‍ ആഴ്ച ചന്തകളുടെ ഇടപെടല്‍ ഗുണപ്രദമാവുമെന്നാണ് പ്രതീക്ഷ.
ഉടമസ്ഥനും തൊഴിലാളിയും ഒരാളാകുന്നു എന്നതാണ് കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകത. അതിന്റ ഗുണം സമൂഹത്തിന് ലഭിക്കുന്ന രീതിയിലാണ് ആഴ്ച ചന്തകളിലെ വിലനിലവാരം. ഇനിയുള്ള എല്ലാ ആഴ്ചകളിലും ജില്ലയിലെ വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ ആഴ്ച ചന്തകള്‍ നടത്താനാണുദ്ദേശിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ പത്ത് ആഴ്ച ചന്തകളാണ് നടന്നത്. ജില്ലയില്‍ ഓണവിപണിയെ ലക്ഷ്യമാക്കി പച്ചക്കറിയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതികളും കുടുംബശ്രീ മുന്‍കൂട്ടി ഒരുക്കിയിട്ടുള്ളതാണ്. ജില്ലയിലെ കുടുംബശ്രീ ആഴ്ച ചന്തകള്‍ളുടെ രൂപത്തിലും, വില നിലവാരത്തിലും ഏകീകൃത സ്വഭാവമുണ്ടാക്കി കാര്യക്ഷമതയും, ഗുണമേന്മയും ഉറപ്പ് വരുത്തുന്നതിനുള്ള പുതിയ മാനേജ്‌മെന്റ തന്ത്രങ്ങളാണ് കുടുംബശ്രീ ജില്ലാ മിഷന്‍ വിപണിയില്‍ നടത്തിവരുന്നത്.
ഇതിന്റ ഭാഗമായി എം.കെ.എസ്.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണുദ്ദേശിക്കുനത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ 12 സി.ഡി.എസുകളില്‍ ഷാമിയാന, അളവ് തൂക്കം, പാക്കിങ്, ബില്ലിങ് എന്നിവക്കുള്ള ഉപകരണങ്ങള്‍, വിപണിയാവശ്യത്തിനുള്ള മറ്റനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനായി 75000രൂപ വീതം നല്‍കും.
കുടുംബശ്രീ ജെ.എല്‍.ജി മാസ്റ്റര്‍ ഫാര്‍മേഴ്‌സിന് നതൃത്വം നല്‍കുന്ന ജീവാ ടീമിനായിരിക്കും ആഴ്ച ചന്തകളുടെ ചുമതല. അയല്‍കൂട്ടങ്ങള്‍ ,ജെ.എല്‍.ജികള്‍ എന്നിവരില്‍നിന്ന് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ആഴച ചന്തകളിലെത്തിക്കുന്നത് ജീവ ടീമായിരിക്കും. പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ജീവാടീമിലെ ഒരോ ഗ്രൂപ്പിനും 20000രൂപ വീതം റിവോള്‍വിങ് ഫണ്ടായി നല്‍കിയാണ് പദ്ധതി നടപ്പിലാക്കുക.
കുടുംബശ്രീ ആഴ്ച ചന്തകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍വഹിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷൈജ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി സാജിത, ഭരണസമിതിയംഗങ്ങളായ സീനത്ത്, പ്രദിജ, ബിന്‍സി, ഗിരിജ എ.ഡി.എം.സിമാരായ കെ.എ.ഹാരിസ്, കെ.ടി മുരളി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മിനി, പ്രോഗ്രാം മാനേജര്‍മാരായ സുഹൈല്‍, നിഷ, ബ്ലോക്ക് കോഡിനേറ്റര്‍ ഹുനൈസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."