റോഡിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് നീക്കാന്‍ നടപടിയില്ല
രാജാക്കാട്: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ വിവിധ ഇടങ്ങളില്‍ ഇടിഞ്ഞ് വീണ മണ്ണും മരങ്ങളും നീക്കം ചെയ്യാന്‍ നടപടിയില്ല. വെള്ളത്തുവല്‍-രാജാക്കാട് റോഡിലേക്കാണ് വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞ് വീണിരിക്കുന്നത്.
വീതി കുറഞ്ഞ റോഡില്‍ ഒരു വാഹനത്തിന് പോലും കടന്നുപോകാന്‍ കഴിയാത്ത് അവസ്ഥയാണ്. ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാന സംസ്ഥാന പാതകളില്‍ ഒന്നായ, ദേശീയപാതയെ തമ്മില്‍ ബന്ധിപ്പിക്കുന്ന അടിമാലി, പൂപ്പാറ റൂട്ടില്‍ വിമലാ സിറ്റി മുതല്‍ പന്നിയാറുകൂട്ടിവരെയുള്ള ഭാഗത്താണ് വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞ് വീണിരിക്കുന്നത്.
മണ്ണിടിച്ചിലില്‍ മരങ്ങളും പാറകല്ലുകളും റോഡിലേക്ക് പിതിച്ചിട്ടുണ്ട്. വീതികുറഞ്ഞ ഈ റോഡില്‍ കൂടി നിലവില്‍ ഒരുവാഹനത്തിന് കഷ്ടിച്ചാണ് കടന്നുപോകുവാന്‍ കഴിയുന്നത്.
ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. മണ്ണിടിഞ്ഞ് വീണ ഉടന്‍തന്നെ പി.ഡബ്ല്യു.ഡി അധികൃതരെ വിവരമറിയിച്ചിട്ടും ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മണ്ണിടിച്ചിലില്‍ മരങ്ങളടക്കം റോഡിലേയ്ക്ക് പതിച്ചിരിക്കുന്നതിനാല്‍ വളവുകളില്‍ എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത് സാഹചര്യമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം രാത്രികാലങ്ങളില്‍ ഇവിടെ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."