കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: നേരിട്ട് ഹാജരായി രേഖകള്‍ സമര്‍പ്പിക്കാന്‍ ജോയ്സ് ജോര്‍ജ് എം.പിയ്ക്ക് നോട്ടിസ്
ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ഭൂരേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജോയ്സ് ജോര്‍ജ് എംപിയ്ക്ക് ദേവികുളം സബ് കളക്ടര്‍ നോട്ടീസ് അയച്ചു. ജനുവരി 10ന് നേരിട്ട് ഹാജരായി രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
നേരത്തെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് ജോയ്സ് ജോര്‍ജ് പരാതി നല്‍കിയിരുന്നു. അപേക്ഷ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് ജോയ്സിനോട് നേരിട്ട് ഹാജരാകാന്‍ സബ് കളക്ടര്‍ നിര്‍ദ്ദേശിച്ചത്.
ദേവികുളം മുന്‍ സബ് കളക്ടറായിരുന്ന വി ആര് പ്രേം കുമാറാണ് ജോയ്സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഇതിനെതിരെ ജോയ്സ് ജോര്‍ജ് ജില്ലാ കളക്ടറെ സമീപിച്ചു. വേണ്ടവിധത്തിലുള്ള നടപടി ക്രമങ്ങള്‍ പാലിച്ചല്ല പ്രേം കുമാര്‍ പട്ടയം റദ്ദാക്കിയതെന്ന് കളക്ടര്‍ കണ്ടെത്തി. എന്നാല്‍ സബ് കളക്ടറുടെ നടപടി റദ്ദാക്കാതെ പുന:പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇടുക്കി കൊട്ടക്കമ്പൂരില്‍ ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി ജോയ്സ് ജോര്‍ജ് എം.പി തട്ടിയെടുത്തു എന്നായിരുന്നു അദ്ദേഹത്തിനെതിരേയുള്ള കേസ്. ജോയ്സ് ജോര്‍ജിന്റെ പിതാവ് ആണ് കൈയേറ്റത്തിനു തുടക്കമിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."