ബുലന്ദ്ശഹര്‍; ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബുലന്ദ്ശഹര്‍ കലാപത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ പൊലിസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബാബര്‍ ആവശ്യപ്പെട്ടത്.
കലാപത്തിലെ കുറ്റവാളികളെ യോഗി അദിത്യനാഥിന്റെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധന നിലയെക്കുറിച്ചുള്ള മുന്നറിയിപ്പാണിത്. ബുലന്ദ്ശഹര്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്ത് യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയത് മുതല്‍ ബി.ജെ.പി നേതാക്കളും അവരുടെ ഗുണ്ടകളും പൊലിസിനെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലിസുകാരന് കൊല്ലപ്പെട്ടതിന്റെ അന്വേഷണത്തേക്കാള്‍ പശുക്കശാപ്പിലാണ് യോഗി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സുപ്രിംകോടതിയിലേയോ അലഹാബാദ് ഹൈക്കോടതിയിലേയോ ജഡ്ജിമാരുടെ നിയന്ത്രണത്തില്‍ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."