സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പാരമ്പര്യ വിളകള്‍ ജൈവരീതിയില്‍ കൃഷി ചെയ്യുന്നതിലെ മികവും പരമ്പരാഗത വിജ്ഞാനത്തിന്റെ സംരക്ഷണവും മുന്‍നിര്‍ത്തി ഇടുക്കി തായണ്ണന്‍കുടി ഊര് മികച്ച കൃഷി നടത്തുന്ന ആദിവാസി ഊരായി തിരഞ്ഞെടുക്കപ്പെട്ടു. കൃഷിമന്ത്രി അഡ്വ. വി.എസ് സുനില്‍കുമാറാണ് 2016ലെ സംസ്ഥാന കാര്‍ഷിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മികച്ച രണ്ടാമത്തെ ആദിവാസി ഊരായി പാലക്കാട് അട്ടപ്പാടിയിലുളള ആനവായ് ഊരിനെയും തിരഞ്ഞെടുത്തു. നെല്‍ക്കതിര്‍ അവാര്‍ഡിന് തൃശൂര്‍ ജില്ലയിലെ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖര സമിതി അര്‍ഹത നേടി. അഞ്ച് ലക്ഷം രൂപയും ഷീല്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. മികച്ച സമ്മിശ്ര കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡ് സിബിജോര്‍ജ്, കല്ലിങ്കല്‍ വീട്, പട്ടിക്കാട് തൃശൂര്‍ കരസ്ഥമാക്കി. യുവകര്‍ഷകന്‍ (ജോണ്‍സണ്‍ ജോസഫ്, ചക്കുപളളം, ഇടുക്കി), കേരകേസരി (ജഗദീശന്‍ പെരുമാട്ടി, പാലക്കാട്), ഹരിതമിത്ര (പി.എ. ജോണി പാലമറ്റം, തൃശൂര്‍), ഉദ്യാന്‍ശ്രേഷ്ഠ (മേരി തോമസ്, പട്ടേത്തുമാലില്‍, എറണാകുളം), കര്‍ഷകജ്യോതി (രങ്കമ്മ, പുതൂര്‍ പി.ഒ. പാലക്കാട്)
കര്‍ഷകതിലകം വനിത (സ്വപ്ന ജെയിംസ്, കളങ്കാട്ടുകുറിശ്ശി, പാലക്കാട്), ശ്രമശക്തി (സദാനന്ദന്‍ ടി.വി.തൈവളപ്പില്‍ വീട്, ചെറുതാഴം) ക്ഷോണിരത്‌ന (മുതലമട ഗ്രാമപഞ്ചായത്ത്, പാലക്കാട്), മികച്ച ഹൈടെക് കര്‍ഷകന്‍ (ടി.വി.വിജയന്‍, നാണിയൂര്‍, കണ്ണൂര്‍), മികച്ച കൊമേര്‍ഷ്യല്‍ നേഴ്‌സറി (സുധാകരന്‍ രായിരത്ത്, തൃശൂര്‍) കര്‍ഷക തിലകം ഹൈസ്‌കൂള്‍ വിഭാഗം ( ജെനീഷ എം. പുതുപ്പറമ്പില്‍, അഗളി) കര്‍ഷകപ്രതിഭ-ഹൈസ്‌കൂള്‍ വിഭാഗം (ഷിതിന്‍ ചാക്കോ, മല്ലപ്പള്ളി വെസ്റ്റ്,പത്തനംതിട്ട) കര്‍ഷക പ്രതിഭ - ഹയര്‍ സെക്കന്‍ഡറി വിഭാഗം (അഫീഫ് റ്റി.യു, താഴേപറമ്പന്‍ ഹൗസ്, മലപ്പുറം) കര്‍ഷക പ്രതിഭ -കോളജ് വിദ്യാര്‍ഥി (ബിലാല്‍ ഷാജഹാന്‍,തൊങ്ങനാല്‍ വീട്, മൂവാറ്റുപുഴ, എറണാകുളം) മികച്ച ഫാം ഓഫിസര്‍(എന്‍.എസ്. ജോഷ്, സംസ്ഥാന പച്ചക്കറിത്തോട്ടം, വണ്ടിപ്പെരിയാര്‍) ജൈവകര്‍ഷകന്‍( സി.ജെ മാത്യു, ചെങ്ങളത്ത് വീട്, മലപ്പുറം) ഹരിതമുദ്ര-ദൃശ്യമാധ്യമം (സാജ് കുര്യന്‍, ഡയറക്ടര്‍, ദൂരദര്‍ശന്‍), അച്ചടി മാധ്യമം (ടി. അജീഷ്, മലയാള മനോരമ) ശ്രവ്യമാധ്യമം (പി.ഐ അശോക്, എഫ്.ഐ.ബി,തിരുവനന്തപുരം) കര്‍ഷകഭാരതി (ഡോ. ബി. ശശികുമാര്‍, ഐ.സി.എ.ആര്‍, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, കോഴിക്കോട്).
16ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന സംസ്ഥാന കര്‍ഷകദിനാഘോഷ ചടങ്ങില്‍ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."