HOME
DETAILS
MAL
നാരായണന് വധം; കുറ്റപത്രം സമര്‍പ്പിച്ചു
backup
August 10 2016 | 20:08 PM
കാഞ്ഞങ്ങാട്: കാലിച്ചാനടുക്കം കായക്കുന്നു സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായിരുന്ന നാരായണന് വധക്കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ പ്രതികളായ ശ്രീനാഥ്, പുഷ്പരാജ്, വിജയന്, ആനന്ദക്കുട്ടന് എന്നിവര്‍ക്കെതിരേയാണ് അമ്പലത്തറ പൊലിസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം വൈകുന്നേരത്തോടെയാണ് നാരായണന് കുത്തേറ്റു മരിച്ചത്.
ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യം കാരണം നാരായണനെ കുത്തിക്കൊലപ്പെടുത്തിയെന്നാണു കേസ്. ബേക്കല്‍ സി.ഐ ഉള്‍പ്പെടെ 56 സാക്ഷികളാണ് കേസിലുള്ളത്. മൂന്നാം പ്രതിയായ വിജയന് മറ്റുള്ളവരുമായി ഗൂഢാലോചന നടത്തുകയും കൊലപാതകം ആസൂത്രണം ചെയ്തതതായും പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."