മൂന്ന് സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു
പാലക്കാട്: പുതുപ്പരിയാരത്ത് പട്ടാപ്പകല്‍ ആളൊഴിഞ്ഞ വീട്ടില്‍ മോഷണം നടത്തിയ മൂന്ന് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശികളായ മീനാക്ഷി (23), ലക്ഷ്മി (25), ശെല്‍വി (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 11.30ന് പുതുപ്പരിയാരം അല്ലത്ത് പറമ്പില്‍ മുരളീധരന്റെ വീട്ടിലാണ് സംഭവം.
രാവിലെ വീട്ടുകാര്‍ പുറത്തുപോയ സമയം ഇവിടെ നാടോടി സ്ത്രീകള്‍ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചലിലാണ് ഇവരെ പിടികൂടിയത്. പഴയ ചെമ്പുരുളി, നിലവിളക്ക്, താലം തുടങ്ങിയവ ഇവരില്‍ നിന്ന് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഹേമാംബിക നഗര്‍ എസ്.ഐ തങ്കച്ചന്‍, സി.പി.ഒമാരായ ഹരിഹരന്‍, ജോണ്‍ ദേവസ്യ, സുമതിക്കുട്ടിയമ്മ എന്നിവരുടെ നേതൃത്തിലാണ് ഇവരെ പിടികൂടിയത്.
ജൈഹിന്ദ് പതിപ്പുത്സവം നടത്തി
മണ്ണാര്‍ക്കാട്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യ സമരസേനാനികള്‍, ധീര ദേശാഭിമാനികള്‍ എന്നിവരെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവു പകരുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി.സ്‌കൂളില്‍ സ്വാതത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജൈഹിന്ദ് പതിപ്പുത്സവം സംഘടിപ്പിച്ചു.
സ്വതന്ത്ര്യ സമരത്തിലെ ചരിത്ര സംഭവങ്ങള്‍, സ്വാതത്ര്യസമര നേതാക്കളുടെ ജീവചരിത്രം, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍, ചിത്രങ്ങള്‍, സ്വാതന്ത്ര്യ സമരക്വിസ്, സ്വതന്ത്ര ഇന്ത്യയുടെ ദേശീയ ചിഹ്‌നങ്ങള്‍ ശേഖരിച്ചാണ് പതിപ്പുകള്‍ തയ്യാറാക്കിയത്.
പതിപ്പുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഡിജിറ്റല്‍ സ്വാതത്ര്യദിന ക്വിസ് മത്സരത്തില്‍ ഒ. ഫാത്തിമത്ത് ഫിദ, സി. അനഘ, ടി. എ അലീന ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി. സി.കെ ഹസീന മുംതാസ് ഉദ്ഘാടനം ചെയ്തു. പി. അബ്ദുസ്സലാം അധ്യക്ഷനായി.
കെ. രമാ ദേവി, പി. ജിഷ, പി. പ്രിയ, ഇ. പ്രിയങ്ക, കെ. ഷീബ, ദില്‍രാസ്, പി. ജഹനര ഫര്‍ഹത്ത്, ടി.എ അലീന, കെ. അഞ്ജലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."