പ്രൊഫ. ടി.ഡി പ്രാന്‍സിസിന് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ ആദരം
എ.ഐ.ടി.എ ചരിത്രത്തില്‍ റെക്കോഡ് നേട്ടത്തോടെയാണ് പ്രഫ. ടി.ഡി സേവനത്തിന്റെ 32 വര്‍ഷം പൂര്‍ത്തിയാക്കുന്നത്
തൃശൂര്‍: മൂന്നു പതിറ്റാണ്ടിലേറെക്കാലം ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ ഭാരവാഹിയായി കായികലോകത്തിനു നിസ്തുല സേവനം നല്‍കിയ പ്രൊഫ. ടി.ഡി പ്രാന്‍സിസിന് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരം. അരനൂറ്റാണ്ടിനോടടുക്കുന്ന അദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനത്തിനുള്ള അംഗീകാരം കൂടിയായി എഴുപതാം പിറന്നാള്‍ ദിനത്തില്‍ നടന്ന അനുമോദനചടങ്ങ്. ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ (എ.ഐ.ടി.എ) ചരിത്രത്തില്‍ റെക്കോഡ് നേട്ടത്തോടെയാണ് പ്രഫ. ടി.ഡി സേവനത്തിന്റെ 32 വര്‍ഷം പൂര്‍ത്തിയാക്കുന്നത്. പതിനാറ് വര്‍ഷം എക്‌സിക്യൂട്ടീവ് മെമ്പറായും പതിനാറ് വര്‍ഷം ട്രഷറര്‍ ആയും എ.ഐ.ടി.എയുടെ സാരഥിയായ പ്രഫ. ടി.ഡി. ഫ്രാന്‍സിസിനെ ആദരിക്കുമ്പോള്‍ തൃശൂര്‍ പൗരാവലിയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായി.
ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ രമേഷ് കൃഷ്ണനടക്കമുള്ളവരുടെ സാന്നിധ്യവും വേറിട്ടതായി. ഹോട്ടല്‍ അശോക ഇന്നില്‍ സംഘടിപ്പിച്ച ആദരണസമ്മേളനം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റും ഏഷ്യന്‍ ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റുമായ അനില്‍ ഖന്ന അധ്യക്ഷനായി.
എ.ഐ.ടി.എ വൈസ് പ്രസിഡന്റ് സി.എസ് സുന്ദര്‍ രാജു മെമെന്റോ നല്‍കി. ഒട്ടേറെ പേര്‍ പൊന്നാടയണിയിച്ചു. രമേഷ് കൃഷ്ണന്‍, കേരള ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കള്ളിവയലില്‍, എ.ഐ.ടി.എ വൈസ് പ്രസിഡന്റ് ഭരത് ഓസ, സെക്രട്ടറി ജനറല്‍ ഹിരമ്മായി ചാറ്റര്‍ജി, പ്രഫ. ടി.ഡി പ്രാന്‍സിസ് സംസാരിച്ചു. ബാനര്‍ജി ക്ലബ് പ്രസിഡന്റ് ജോസ് ആലുക്ക വിശിഷ്ടാതിഥികള്‍ക്ക് മെമെന്റോ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."