വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയാണെന്ന് തുറന്നുപറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയാണെന്ന് തുറന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ വര്‍ഗ്ഗ സമര കാഴ്ച്ചപ്പാടിന് വിരുദ്ധമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിധിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഇത്തരക്കാരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വനിതാ മതിലിനെ കുറിച്ചുള്ള ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മുമ്പും സമുദായ സംഘടനകളുമായി ചേര്‍ന്ന് സമരം നടത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെകുറിച്ച് അറിയാത്തവരാണ് വിമര്‍ശനമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ യുവതീ പ്രവേശനവും വനിതാ മതിലുമായി ബന്ധമില്ലെന്നായിരുന്നു ആദ്യത്തെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."