HOME
DETAILS
MAL
യമൻ കരാർ: നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകൾ തുറന്നു
backup
December 30 2018 | 17:12 PM
റിയാദ്: യമനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇരു കക്ഷികളും ഒപ്പ് വെച്ചതിന്റെ അടിസ്ഥാനത്തിൽ വെടിനിര്‍ത്തലിന് റെ ഭാഗമായി വന്‍ നഗരങ്ങള്‍ക്കിടയില്‍ സുരക്ഷാപാത തുറന്നു. ധാരണയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകൾ തുറക്കുന്നത്. ഇതിനു ഔദ്യോഗിക സര്‍ക്കാര്‍ വിഭാഗവും വിഘടിത വിഭാഗമായ ഹൂതികളും ധാരണ അംഗീകരിച്ചതായി യു.എന്‍ വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാറിലെ നടപടികള്‍ക്കായി യു.എന്‍ സമിതി ഇരു കക്ഷികളുമായി മൂന്ന് ദിവസത്തെ യോഗം ചേര്‍ന്നിരുന്നു. ഇതോടനുബന്ധിച്ചു ഹുദൈദ, സന്‍ആ പാതയാണ് ആദ്യം തുറന്നത്. സഹായം എത്തിക്കാനും സിവിലിയന്മാര്ക്ക് സഞ്ചാരത്തിനുമുള്ള സുരക്ഷാപാത തുറക്കാനുള്ള തീരുമാനം വെടിനിര്‍ത്തല്‍ കരാറിൽ ഉൾപ്പെട്ടിരുന്നു ഉൾപ്പെട്ടിരുന്നു. പാതകൾ തുറക്കുന്നതോടെ ഇത് കൂടുതൽ സഹായകരമാകും.
മറ്റു വന്‍ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുരക്ഷാ പാതകളും ഉടന്‍ തുറക്കുമെന്ന് യു.എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വെടിനിര്‍ത്തലി ന്റെ ഭാഗമായി ഇരുകക്ഷികളും നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികള്‍ സമിതിക്ക് സമര്‍പ്പിക്കാനും ജനുവരി ഒന്നിന് ഹുദൈദയില്‍ ചേരുന്ന അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."