പുതിയ റേഷന്‍ കാര്‍ഡുകള്‍ ജനുവരിയില്‍
തിരുവനന്തപുരം: പുതിയതായി ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റേഷന്‍ കാര്‍ഡുകള്‍ ജനുവരിയില്‍ വിതരണം ചെയ്തു തുടങ്ങും.
ഇതുവരെ സംസ്ഥാനത്തൊട്ടാകെ ലഭിച്ച 16 ലക്ഷം അപേക്ഷകളില്‍ എട്ടര ലക്ഷത്തോളം അപേക്ഷകളിന്മേല്‍ തീരുമാനമെടുത്ത് റേഷന്‍ കാര്‍ഡുകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇവയുടെ വിതരണമാണ് ആദ്യഘട്ടമെന്ന നിലയില്‍ അടുത്തമാസം നടക്കുക.2014 ജൂണിനുശേഷം ഇതുവരെ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് കഴിഞ്ഞിരുന്നില്ല. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളെ തുടര്‍ന്നായിരുന്നു ഈ തടസം. പിന്നീട് വിവരങ്ങള്‍ കംപ്യൂട്ടറിലാക്കുന്നതില്‍ വന്ന കാലതാമസവും പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം വൈകാനിടയായി. വ്യവസ്ഥകളില്‍ ഇളവ് നല്‍കിയിട്ടുള്ളതിനാല്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകര്‍ വളരെ കൂടുതലാണ്. ഇളവ് നല്‍കിയിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം മുന്‍ഗണന വേണ്ടാത്ത, സബ്‌സിഡി ലഭിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം അപേക്ഷകന്‍ വരുമാനം സംബന്ധിച്ച് സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും.റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണം സിവില്‍ സപ്ലൈസ് വകുപ്പ് ഇപ്പോഴും തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനം, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുമായി ചേര്‍ന്ന് റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം ഡാറ്റാ മാപ്പിങ് നടത്തിയും അനര്‍ഹരെ കണ്ടെത്തുന്നത് തുടരുകയാണ്. കൂടാതെ പുതിയതായി അനുവദിച്ച റേഷന്‍ കാര്‍ഡുകളിലെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ജോലികളും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."