HOME
DETAILS
MAL
വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു
backup
August 10 2016 | 21:08 PM
ഇരിട്ടി: 'അക്ഷരപ്പുര അറിവിന്റെ ലോകം' എന്ന സന്ദേശമുയര്‍ത്തി വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു. പായം ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ വനിതാ കൂട്ടായ്മയായ ദീപ്തി വനിതാ സമാജമാണ് പരിപാടി സംഘടിപ്പിച്ചത്.
എല്ലാ മാസവും തിരഞ്ഞെടുത്ത പുസ്തകത്തെ അധികരിച്ച് ചര്‍ച്ചയും സംവാദവും നടത്തും. എഴുത്തുകാരെയും കൂട്ടായ്മയില്‍ പങ്കെടുപ്പിക്കും. ഇതിന്റെ ഭാഗമായി 'കരിക്കോട്ടക്കരി' എന്ന നോവലിനെ അധികരിച്ച് ഈ മാസം 28ന് സംവാദം നടക്കും.
വനിതാ കൂട്ടായ്മയുടെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ നിര്‍വഹിച്ചു. പി.വി രഞ്ജിനി, അധ്യക്ഷയായി. വി സാവിത്രി, എം.എന്‍ മുരളീധരന്, എം പവിത്രന്, പി രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."