HOME
DETAILS
MAL
മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് ജനാധിപത്യത്തിന് വെല്ലുവിളിയെന്ന് മന്ത്രി ബാലന്‍
backup
August 15 2017 | 06:08 AM
മലപ്പുറം: കലക്ടറുടെ വിലക്കും മറികടന്ന് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയതിനെ ചോദ്യം ചെയ്ത് മന്ത്രി എ.കെ ബാലന്‍ രംഗത്ത്.
രാഷ്ട്രീയക്കാരനായ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത് ദേശീയപതാക ദുരുപയോഗം ചെയ്യുന്ന നടപടിയായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എ.കെ ബാലന്‍.
ഇത്തരത്തിലാണ് പ്രവര്‍ത്തിയെങ്കില്‍ രാജ്യത്തിന്റെ അവസ്ഥ എന്താകുമെന്നും മോഹന്‍ ഭഗവതിന്റെ നടപടി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."