മതില് കെട്ടാന്‍ കോഴിക്കോട്ട് സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച്ച ഉച്ചക്കു ശേഷം അവധി
കോഴിക്കോട്: നാളെ ചൊവ്വാഴ്ച്ച ഉച്ചക്കു ശേഷം കോഴിക്കോട് ജില്ലയിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകള്‍ക്ക് ഉച്ചക്കു ശേഷം അവധി ആയിരിക്കുമെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുരേഷ് കുമാര്‍ ഇ കെ അറിയിച്ചത്.
എന്നാല്‍ കാരണം വ്യക്തമാക്കാതെയാണ് അവധി പ്രഖ്യാപിച്ചത്. വനിതാ മതില് കാരണമാണ് അവധിയെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവുകളിലെല്ലാം അവധിക്കു കാരണം വ്യക്തമാക്കാറുണ്ട്്. എന്നാല്‍ ഈ ഉത്തരവില്‍ കാരണം പറഞ്ഞിട്ടില്ല. വനിതാ മതില് വിജയിപ്പിക്കാര് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുകയാണെന്ന ആരോപണം ഇതോടെ ശക്തിയായിരിക്കുകയാണ്.
അവധിയില്‍ നിന്നും CBSE, ICSE സ്കൂളുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒഴിവായിരിക്കും. കലക്ടര്‍ പ്രഖ്യാപിക്കുന്ന അവധി മാത്രമേ ഇത്തരം സ്കൂളുകളെ ബാധിക്കുകയുള്ളൂ.
നേരത്തെ ദിവസം മുഴുവനും അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ അവധി ഉച്ചക്കു ശേഷമാക്കി ചുരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."