മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം; സ്‌കൂള്‍ പ്രധാനാധ്യാപകനെതിരെ കേസെടുക്കും
പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വിലക്കു ലംഘിച്ച് ആര്‍.എസ്.എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാവഗത് പാലക്കാട്ടെ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ കേസെടുക്കും. അധ്യാപകനെതിരെ നടപടിക്ക് നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കേസ് എടുക്കാന്‍ ജില്ലാ പൊലിസ് മേധാവിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ ലംഘനം നടത്തിയതായി തഹസില്‍ദാര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആര്‍.എസ്.എസ് ആഭിമുഖ്യമുളള മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് രാഷ്ട്രീയ നേതാവു മാത്രമായ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. ജനപ്രതിനിധി പോലുമല്ലാത്തയാള്‍ പതാക ഉയര്‍ത്തരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്നായിരുന്നു ഇത്.
സ്‌കൂള്‍ മാനെജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും അടക്കമുളളവര്‍ ചടങ്ങിന് ഉണ്ടായിരുന്നു. രാത്രി തന്നെ ഇതുസംബന്ധിച്ച് കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിശ്ചയിച്ചുറിപ്പിച്ച പരിപാടി പെട്ടെന്നു മാറ്റാനാവില്ലെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."