ഈ ദ്വീപ് രാജ്യത്തില്‍ പുതുവര്‍ഷമെത്തി, നമ്മള്‍ 2018 ന് വിടപറയും മുന്‍പേ
പുതുവര്‍ഷമായ 2019 ആദ്യമെത്തിയത് കിരിബാത്തി എന്ന പസിഫിക് ദ്വീപ് രാജ്യത്തില്‍. ഉഷ്ണമേഖലയിലെ ആഴം കുറഞ്ഞ സമുദ്ര ഭാഗങ്ങളില്‍ കാണുന്ന വലയാകാരങ്ങളായ പവിഴ ദ്വീപുകളില്‍പ്പെട്ടതാണ് ഇത്. ലണ്ടിനേക്കാളും 14 മണിക്കൂര്‍ മുന്‍പാണ് ഇവിടെ പുതുവര്‍ഷം പിറന്നിരിക്കുന്നത്.
1,10,000 പേര്‍ മാത്രമാണ് ഇവിടെ താമസം. കാലാവസ്ഥാ വ്യതിയാനം കാരണം നാശംനേരിടാന്‍ സാധ്യതയേറിയ പ്രദേശം കൂടിയാണിത്. കടല്‍വെള്ളം കയറി കുടിവെള്ളം മലിനമാവുന്നത് പതിവാണ്. പുതുവര്‍ഷത്തില്‍ രാജ്യം ഉണ്ടാവുമോയെന്ന സംശയമാണ് വിദഗ്ധര്‍ പ്രകടിപ്പിക്കുന്നത്. എന്തായാലും തലസ്ഥാന നഗരിയായ തറാവയില്‍ ആഘോഷത്തോടെ പുതുവര്‍ഷത്തെ വരവേറ്റിരിക്കുകയാണ് ആളുകള്‍.
ന്യൂസിലാന്റ്
2019 ആദ്യമെത്തിയ പ്രധാന രാജ്യം ന്യൂസിലാന്റാണ്. വലിയ ആഘോഷത്തോടെയാണ് ന്യൂസിലാന്റ് പുതുവര്‍ഷത്തെ വരവേറ്റത്. 328 മീറ്റര്‍ ഉയരത്തിലുള്ള സ്‌കൈ ടവറില്‍ നിന്ന് കരിമരുന്ന് പ്രയോഗം നടത്തിയാണ് ന്യൂസിലാന്റ് ആഘോഷത്തിന് പൊലിമ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."