കേരളത്തില്‍ ബ്ലൂവെയില്‍ ഗെയിം ആത്മഹത്യകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലിസ്
തിരുവനന്തപുരം: കേരളത്തില്‍ ബ്ലൂവെയില്‍ ഗെയിം ആത്മഹത്യകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം. കേരളത്തിലാരും ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്വേഷിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സൈബര്‍ ബോധവല്‍ക്കരണം നടത്താന്‍ പൊലിസ് നടപടി സ്വീകരിക്കും. മുന്‍കരുതല്‍ എടുക്കേണ്ടത് രക്ഷകര്‍ത്താക്കളാണ്. പൊലിസ് വളരെ കാര്യക്ഷമമായി ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്. സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവയും നിരീക്ഷിക്കുകയും ഇതുമായി ബന്ധപ്പെട്ടുളള കൗണ്‍സലിങ് നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടിനു പിന്നാലെ കണ്ണൂരില്‍ നിന്നും ബ്ലൂവെയില്‍ ആത്മഹത്യയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം മേയില്‍ തൂങ്ങിമരിച്ച ഐ.ടി.ഐ വിദ്യാര്‍ഥി സാവന്ത് ബ്ലൂവെയില്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് മാതാവ് വെളിപ്പെടുത്തിയിരുന്നു.
രാത്രിയില്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന മകന് രാത്രി പുറത്തുപോയാല്‍ പുലര്‍ച്ചെയായിരുന്നു തിരിച്ചെത്താറുണ്ടായിരുന്നത്. മകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലതവണ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നതായും മാതാവ് പറഞ്ഞു. സാവന്തിന് മാനസിക പ്രശ്നമാണെന്നാണ് അന്നു കരുതിയിരുന്നതെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."