HOME
DETAILS

ചിങ്ങപ്പുലരി

  
backup
August 17 2017 | 00:08 AM

%e0%b4%9a%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b4%bf

കൊല്ലവര്‍ഷ പിറവിദിനമായ ചിങ്ങം ഒന്ന് കേരളത്തില്‍ കര്‍ഷകദിനമായാണ് ആചരിക്കുന്നത്. മികച്ച കര്‍ഷകരെ കണ്ടെത്താനും ആദരിക്കാനും കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണു സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകദിനം ആചരിക്കുന്നത്. കൃഷിവകുപ്പും തദ്ദേശ സ്ഥാപനങ്ങളും വിവിധ സന്നദ്ധ സംഘടനകളും ഇതോടനുബന്ധിച്ച് വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നുവെങ്കിലും ഡിസംബര്‍ 23 ആണ് ഇന്ത്യയിലെ കര്‍ഷകദിനം. ലോക ഭക്ഷ്യദിനം കൂടിയായ അന്നു കര്‍ഷക നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങ്ങിന്റെ ജന്മദിനവുമാണ്. കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഭരണാധികാരികൂടിയാണ് ചരണ്‍ സിങ്.

കൊല്ലവര്‍ഷത്തിന്റെ ആരംഭം
കേരളത്തിന്റെ മാത്രമായുള്ള കാലഗണനാ രീതിയാണ് കൊല്ലവര്‍ഷം. മലയാള വര്‍ഷം എന്ന പേരിലും ഇതറിയപ്പെടുന്നു. എ.ഡി 825ലാണ് കൊല്ലവര്‍ഷത്തിന്റെ തുടക്കം. വേണാട്ടിലെ രാജാവായിരുന്ന ഉദയ മാര്‍ത്താണ്ഡ വര്‍മയാണ് തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു. ചിങ്ങത്തില്‍ തുടങ്ങി കര്‍ക്കിടകത്തില്‍ അവസാനിക്കുന്ന പന്ത്രണ്ട് മാസം മലയാള വര്‍ഷത്തില്‍ ഉണ്ട്. മലബാറിലെ കൊല്ലം എന്ന സ്ഥലവും തിരുവിതാംകൂറിലെ കൊല്ലവും കൊല്ലവര്‍ഷം എന്ന പേര് നല്‍കുന്നതിന് കാരണമായിട്ടുണ്ടെന്നും ചിലര്‍ രേഖപ്പെടുത്തുന്നു.

പൊന്നോണം
സമൃദ്ധമായ ഒരു കാലത്തിന്റെ ഓര്‍മകളെ പുനരാനയിക്കുന്ന ഓണാഘോഷവും ചിങ്ങമാസത്തിലാണ്. കേരളത്തിന്റെ ദേശീയോത്സവത്തില്‍ മാവേലിത്തമ്പുരാനെ വരവേല്‍ക്കാനായി കാത്തുനില്‍ക്കുകയാകും മലയാളി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു.
ഒരു വര്‍ഷത്തിന്റെ തുടക്കമാസമെന്ന നിലയില്‍ സമ്പല്‍സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഈ മാസത്തില്‍ പ്രത്യേക പ്രാര്‍ഥനയും പൂജയും നടക്കാറുമുണ്ട്.

ഉപകരണങ്ങള്‍ പരിചയപ്പെടാം
കലപ്പ, നുകം, കരി, കട്ടക്കുഴ, മുള്‍ക്കരി, ജലചക്രം, ഊര്‍ച്ചമരം, ഏത്തക്കൊട്ട, വെള്ളിക്കോല്‍, വിത്തുകുട്ടി, വിത്തുപൊതി, പറ.

ആശങ്കപ്പെടുത്തുന്ന
കാര്‍ഷികമേഖല
കര്‍ഷകദിനം ഇനി എത്രനാള്‍ ആചരിക്കേണ്ടിവരും എന്ന ആശങ്കയുണര്‍ത്തുംവിധം കേരളത്തില്‍ കാര്‍ഷികരംഗം ഇല്ലാതാവുകയാണ്. പതിനഞ്ച് വര്‍ഷംകൊണ്ട് നെല്‍വയലുകള്‍ നേര്‍പകുതി ഇല്ലാതെയായി.
പതിനഞ്ച് വര്‍ഷം മുന്‍പ് 3,22,368 ഹെക്ടര്‍ നെല്‍പ്പാടം ഉണ്ടായിരുന്നത് 1.99 ലക്ഷം ഹെക്ടറായി ചുരുങ്ങി. 40 വര്‍ഷം മുന്‍പ് 8.81 ലക്ഷം ഹെക്ടറില്‍ നിന്നാണ് ഇപ്പോള്‍ 1.99 ലക്ഷം ഹെക്ടറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 13.5 ലക്ഷം ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിച്ചിരുന്നിടത്തുനിന്ന് 5.8 ലക്ഷം ടണ്ണായി കുറഞ്ഞു. എന്നാല്‍ കേരളത്തിന്റെ ആവശ്യം 40 ലക്ഷം ടണ്‍ അരിയുമാണ്. ആവശ്യത്തിന്റെ നാലില്‍ ഒന്നുപോലും നമ്മുടെ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് സത്യം.

മലയാള ഭാഷാദിനം
മലയാള ഭാഷയുടെ ദിനം കൂടിയാണ് ചിങ്ങം ഒന്ന്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ഭാഷാദിനമായി ആചരിക്കുന്നുണ്ടെങ്കിലും മലയാളികളുടെ പുതുവത്സര ദിനമായതിനാല്‍ ചിങ്ങം ഒന്ന് മലയാളഭാഷാ ദിനമായി ആചരിക്കുന്നു. മലയാള ഭാഷയുടെ സംരക്ഷണവും പോഷണവുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്.

മലയാള ചൊല്ലുകള്‍

ചിങ്ങം ഞാറ്റില്‍ ചിനുങ്ങി ചിനുങ്ങി
കന്നിയില്‍ കരുതല പിടയും
തുലാപത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കിടക്കാം
ധനുപ്പത്ത് കഴിഞ്ഞാല്‍ കൊത്താന്‍ തുടങ്ങാം
മകരത്തില്‍ മഴപെയ്താല്‍ മലയാളം മുടിയും
കുംഭത്തില്‍ നട്ടാല്‍ കുടത്തോളം
മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
മേടം തെറ്റിയാല്‍ മോഡേന്‍ തെറ്റി
ഇടവം തൊട്ട് തുലാത്തോളം കുട കൂടാതിറങ്ങല്ലേ
മിഥുനം കഴിഞ്ഞാല്‍ വ്യസനം കഴിഞ്ഞു
കര്‍ക്കിടകത്തില്‍ ചേന കട്ടിട്ടും കൂട്ടണം


കൃഷി ച്ചൊല്ലുകള്‍

ഉടമയുടെ കണ്ണ് ഒന്നാംതരം വളം
കതിരില്‍ വളംവച്ചിട്ടു കാര്യമില്ല
അടുത്തു നട്ടാല്‍ അഴക്, അകലത്തില്‍ നട്ടാല്‍ വിളവ്
അമരത്തടത്തില്‍ തവളകരയണം
ആഴത്തില്‍ ഉഴുതു അകലത്തില്‍ നടണം
കള പറിച്ചാല്‍ കളം നിറയും
കാലം നോക്കി കൃഷി
കാലത്തേ വിതച്ചാല്‍ നേരത്തെ കൊയ്യാം
ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴച്ചു
കല്ലാടും മുറ്റത്ത് നെല്ലാടില്ല

വിത്തു ചൊല്ലുകള്‍

വിത്തുഗുണം പത്തുഗുണം
ഒക്കത്തില്‍ വിത്തുണ്ടെങ്കില്‍ തക്കത്തില്‍ കൃഷി ചെയ്യാം
വിത്തു കുത്തി ഉണ്ണരുത്
മണ്ണറിഞ്ഞു വിത്തിടുക
വിത്തിലറിയാം വിള
വിതച്ചതേ കൊയ്യൂ
വിത്തൊളിപ്പിച്ചാല്‍ കുത്തുപാളയെടുക്കും
വിളയും വിത്ത് മുളയിലറിയും
ഏറെ വിളഞ്ഞാല്‍ വിത്തിനാക
ചൊല്ല് പഴയതായാലും വിത്ത് പഴയതാകരുത്

ഓണം

അത്തം കറുത്താല്‍ ഓണം വെളുത്തു
ആയില്യത്തില്‍ പാകാം, അത്തത്തില്‍ പറിച്ചു നടാം
ഉള്ളതുകൊണ്ട് ഓണംപോലെ
തിരുവോണം തിരുതകൃതി
അത്തം പത്തിനു തിരുവോണം
കാണം വിറ്റും ഓണമുണ്ണണം
ഓണം കേറാമൂല
ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചോടം
ഉത്രാടമുച്ച കഴിഞ്ഞല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം


കര്‍ഷക അവാര്‍ഡുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക നയത്തിന്റെ ഭാഗമായി കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ അവാര്‍ഡുകള്‍ നല്‍കുന്നുണ്ട്.

  • കര്‍ഷകോത്തമ - മികച്ച കര്‍ഷകന്‍
  • കേരകേസരി - കേരകര്‍ഷകന്‍
  • ഹരിതമിത്ര - പച്ചക്കറി
  • ക്ഷോണീമിത്ര - മണ്ണ് സംരക്ഷകന്‍
  • കര്‍ഷകമിത്ര - കൃഷി ഓഫിസര്‍
  • കര്‍ഷകതിലകം - മികച്ച കര്‍ഷക
  • കര്‍ഷകജ്യോതി - പട്ടികജാതി- പട്ടികവര്‍ഗ കൃഷിക്കാരന്‍
  • കര്‍ഷക വിജ്ഞാന്‍ - കൃഷി ശാസ്ത്രജ്ഞന്‍
  •  യുവകര്‍ഷക - യുവകര്‍ഷകന്‍
  • ക്ഷീരധാര - ക്ഷീരകര്‍ഷകന്‍


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago