ഡിഫ്തീരിയ: സ്ഥിതി വിലയിരുത്താന്‍ 18 അംഗ സംഘം ജില്ലയിലെത്തി
മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സ്ഥിതി മനസിലാക്കുന്നതിനും ടി.ഡി വാക്‌സിന്‍ നല്‍കുന്നതിനുമായി തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയുടെ നേതൃത്വത്തില്‍ നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന 18 അംഗ സംഘം ജില്ലയിലെത്തി. ഡിഫ്തീരിയക്കെതിരായ ബോധവത്കരണം വ്യാപകമാക്കിയിട്ടും ജില്ലയില്‍ ഇനിയും കുത്തിവെപ്പെടുക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നതായി സംഘം അഭിപ്രായപ്പെട്ടു. എസ്.യു.ടി സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുത്തിവെപ്പ് ക്യാംപിലും പലരും വിയോജിപ്പ് പ്രകടമാക്കി. മൂന്നു ദിവസങ്ങളിലായി വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കുത്തിവെപ്പെടുക്കാത്ത മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. കുത്തിവെപ്പെടുക്കാന്‍ വിമുഖത കാണിക്കുന്നവരെ തിരുത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.
കുത്തിവെപ്പിലേക്ക് ജനത്തെ അടുപ്പിക്കാന്‍ വിവിധ പദ്ധതികളും ബോധവത്കരണവുമാണ് ആരോഗ്യ വകുപ്പ് നടത്തിയിരുന്നത്. വളവന്നൂര്‍ ബ്ലോക്കിലെ മൂന്ന് സ്‌കൂളുകളിലായി 1800 കുട്ടികള്‍ക്ക് എട്ട്, ഒമ്പത്, 10 തിയതികളില്‍ ടി.ഡി വാക്‌സിന്‍ നല്‍കി. ജില്ലയില്‍ ഇതുവരെ 97 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 27 കേസുകള്‍ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."