HOME
DETAILS

വിദേശത്തുള്ള ഫെഡറൽ ജീവനക്കാർക്ക് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാം; നിർണായക തീരുമാനവുമായി യുഎഇ

  
March 11 2025 | 03:03 AM

Federal employees in abroad can work remotely UAE makes crucial decision

ദുബൈ: ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് രാജ്യത്തിന് പുറത്തുനിന്ന് റിമോട്ട് വർക്ക് വഴി ജോലി ചെയ്യാൻ അനുവദിക്കുന്ന പുതിയ തൊഴിൽ സംവിധാനത്തിന് യുഎഇ അംഗീകാരം നൽകി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക പ്രഖ്യാപനമുണ്ടായത്. സർക്കാർ പദ്ധതികൾ, പഠനങ്ങൾ, പ്രത്യേക ജോലികൾ എന്നിവയിൽ സംഭാവന നൽകുന്നതിന് അന്താരാഷ്ട്ര പ്രതിഭകളെ ആകർഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2031 ആകുമ്പോഴേക്കും രാജ്യത്തിന്റെ വാർഷിക വിദേശ നിക്ഷേപം (എഫ്ഡിഐ) ഇരട്ടിയാക്കുന്നതിനേക്കാൾ കൂടുതൽ ലക്ഷ്യമിട്ടുള്ള സമഗ്രമായ ആറ് വർഷത്തെ ദേശീയ നിക്ഷേപ തന്ത്രത്തിനും ഇന്ന് ഖസർ അൽ വതനിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ യുഎഇ സർക്കാർ അംഗീകാരം നൽകി. ഒരു ആ​ഗോള ബിസിനസ്സ് കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്ന ഒരു നീക്കമാണിത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ച ഈ സംരഭത്തിലൂടെ 2023-ലെ വാർഷിക എഫ്ഡിഐ ആയ 112 ബില്യൺ ദിർഹത്തിൽ നിന്ന്  240 ബില്യൺ ദിർഹമായി വർധിപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതേ കാലയളവിൽ മൊത്തം വിദേശ നിക്ഷേപ സ്റ്റോക്ക് 800 ബില്യൺ ദിർഹത്തിൽ നിന്ന് 2.2 ട്രില്യൺ ദിർഹമായി ഉയർത്താനും ലക്ഷ്യമിടുന്നു.

"വ്യവസായം, ലോജിസ്റ്റിക്സ്, സാമ്പത്തിക സേവനങ്ങൾ, പുനരുപയോഗ ഊർജ്ജം, വിവരസാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ സംരഭം ആവിഷ്കരിച്ചിരിക്കുന്നത്," അബൂദബിയിലെ ഖസർ അൽ വതനിൽ നടന്ന യോഗത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു. 

"യുഎഇ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുകയും പുതിയ വിപണികൾ തുറക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും ആഗോളതലത്തിൽ മികച്ച ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് തുടരും." അദ്ദേഹം കൂട്ടിച്ചേർത്തു.

ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള യുഎഇയുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതിയും മന്ത്രിസഭ അവലോകനം ചെയ്തു. മുമ്പ് അംഗീകരിച്ച സംരംഭങ്ങളിൽ 95 ശതമാനവും നടപ്പിലാക്കിയതായും ഇത് സബ്-സഹാറൻ ആഫ്രിക്കയുമായുള്ള വ്യാപാര അളവിൽ ഗണ്യമായ വർധനവിന് കാരണമായതായും റിപ്പോർട്ട് ചെയ്തു. യുഎഇയും മേഖലയും തമ്മിലുള്ള വ്യാപാരം 2019 ൽ 126.7 ബില്യൺ ദിർഹത്തിൽ നിന്ന് 2024 ൽ 235 ബില്യൺ ദിർഹമായി ഉയർന്നു. അഞ്ച് വർഷത്തിനിടെ ഉണ്ടായത് 87 ശതമാനം വളർച്ച.

കൂടാതെ, അടുത്ത ആറ് വർഷത്തിനുള്ളിൽ ജിഡിപിയിലേക്കുള്ള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന 9.7 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി ഉയർത്താൻ ശ്രമിക്കുന്ന ദേശീയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തന്ത്രത്തിന്റെ ഫലങ്ങളും മന്ത്രിസഭ വിലയിരുത്തി. ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ദേശീയ പദ്ധതികളുടെയും പരിഷ്‌കാരങ്ങളുടെയും ഒരു പരമ്പര ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.

മലേഷ്യ, ന്യൂസിലാൻഡ്, കെനിയ എന്നിവയുമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറുകൾ, ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള നിരവധി സുരക്ഷ, ലോജിസ്റ്റിക്സ്, സർക്കാർ സഹകരണ കരാറുകൾ എന്നിവയുൾപ്പെടെ 28 അന്താരാഷ്ട്ര കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷന്‍ സിന്ദൂര്‍: ഇന്ത്യക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണവുമായി പാകിസ്ഥാന്‍, പങ്കുവെക്കരുതെന്ന് പ്രതിരോധമന്ത്രാലയം

National
  •  2 days ago
No Image

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പാലക്കാട് സ്വദേശി

Kerala
  •  2 days ago
No Image

'സൈന്യത്തെ കുറിച്ച് അഭിമാനം, ജയ്ഹിന്ദ്'  ഓപറേഷന്‍ സിന്ദൂറില്‍ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

ചെക്ക്‌പോസ്റ്റിലെ പരിശോധനക്കിടെ മുതലയുമായി സ്വദേശി പൗരന്‍ പിടിയില്‍; തന്റെ വളര്‍ത്തുമൃഗമെന്ന് വാദം 

Kuwait
  •  2 days ago
No Image

ഇന്ത്യ ലക്ഷ്യംവച്ചത് ജയ്‌ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന

National
  •  2 days ago
No Image

മിലാനില്‍ ബാഴ്‌സയുടെ കണ്ണീര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍

Football
  •  2 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും

Kerala
  •  2 days ago
No Image

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

Kerala
  •  2 days ago
No Image

യുഎഇ: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ; സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദുബൈ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

latest
  •  2 days ago
No Image

ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിക്കാന്‍ കേരളം; എതിര്‍പ്പുമായി കേന്ദ്രം

Kerala
  •  2 days ago