കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്നതിനെ എതിര്‍ത്തു, ലത്തീഫിനെ കൊന്നത് ഈ ദേഷ്യത്തിന് ; അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു. പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പാണ് ചുള്ളാളത്തുള്ള വീട്ടില്‍ നടക്കുന്നത്. ലത്തീഫിന്റെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ വീണ്ടും അഫാന്റെ വീട്ടിലെത്തിക്കുമെന്നാണ് സൂചന.
സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ പൊലിസുകാരെ തെളിവെടുപ്പ് നടത്തുന്നിടത്ത് നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് അഫാനെ കസ്റ്റഡിയില്‍ വിട്ടത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അഫാനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
ലത്തീഫിന് 80,000 രൂപ അഫാന്‍ നല്‍കാനുണ്ടായിരുന്നു. ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടാവാന്‍ കാരണം അഫാന്റെ ആര്‍ഭാട ജീവിതമാണെന്ന് ലത്തീഫ് കുറ്റപ്പെടുത്താറുണ്ടായിരുന്നു. ഇതില്‍ കുപിതനായാണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്‍ നല്‍കിയ മൊഴി.
ഫെബ്രുവരി 24 നാണ് കേരളത്തെ നടുക്കിയ വെഞ്ഞാറമൂടമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്റെ പിതൃമാതാവ് സല്‍മാബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ,സഹോദരന്‍ അഫാന്‍,പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് കൊലപ്പെടുത്തിയത്. മാതാവായ ഷെമിക്ക് അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഷെമി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
വെഞ്ഞാറമൂട്, പാലോട് പൊലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. ഇതില്‍ നാല് കൊലപാതകങ്ങള്‍ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ്. അഫാന്റെ സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ സഹോദരന്‍, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങളാണിവ.
പിതൃമാതാവായ സല്‍മാബീവിയുടെ കൊലപാതകം പാങ്ങോട് സ്‌റ്റേഷന്‍ പരിധിയിലാണ്. അവരെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ തെളിവെടുത്തിരുന്നു.
ഇളയ മകനടക്കം മരിച്ച വിവരം ഷെമിയെ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. രാവിലെ പത്തുമണിക്കും ആറുമണിക്കും ഇടയില്‍ അഞ്ചുകൊലപാതകങ്ങളും നടത്തിയ ശേഷം അഫാന്‍ വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."