അധികൃതരേ കണ്ണുതുറക്കൂ... കല്ലുനിര പാലം വീഴാറായി
തൊട്ടില്‍പ്പാലം: കല്കെട്ടുകള് തകര്‍ന്ന് പാലം വീഴാറായിട്ടും കണ്ണുതുറക്കാതെ അധികൃതര്‍. കാവിലുംപാറ-മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലുനിര പാലമാണ് അപകടാവസ്ഥയിലായി തകര്‍ന്ന് വീഴാറായിട്ടും അറ്റകുറ്റപ്പണിപോലും നടത്താതെ അധികൃതരുടെ അവഗണനയില്‍ നശിക്കുന്നത്. അരനൂറ്റാണ്ടണ്ടിലേറെകാലം പഴക്കമുള്ള പാലത്തിന്റെ ഇരുവശങ്ങളിലെയും കല്കെട്ടുകള് ഭാഗികമായി തകര്‍ന്ന നിലയിലും അടിവശത്തെ ഒട്ടുമിക്ക ഭാഗങ്ങളിലേയും കോണ്‍ക്രീറ്റ് പൊളിഞ്ഞ് കമ്പികള്‍ ദ്രവിച്ച അവസ്ഥയിലുമാണ്.
ദിനേന സ്കൂള്‍ ബസുകളടക്കമുള്ള നൂറുകണക്കിന് വാഹനങ്ങള്‍ അവകടാവസ്ഥയിലായ പാലത്തിലൂടെ കടന്നുപോകുന്നുണ്ടണ്ട്. വാഹനങ്ങള്‍ പോകുമ്പോള്‍ പാലം കുലുങ്ങുന്ന സ്ഥിതിയുള്ളതായി പ്രദേശവാസികള്‍ പറയുന്നു. വര്‍ഷകാലത്ത് പാലം സ്ഥിതിചെയ്യുന്ന പുഴയില്‍ അപകടകരമായ രീതിയില്‍ വെള്ളം ഉയരാറുണ്ടണ്ട്. ശക്തമായ വെള്ളപ്പാച്ചിലില്‍ പാലത്തോട് ചേര്‍ന്നുള്ള കല്‍ക്കെട്ടുകള്‍ ഇടിഞ്ഞാല്‍ പാലം തകരുമെന്ന ഭീതിയും നാട്ടുകാര്ക്കുണ്ടണ്ട്. പി.ഡബ്ലു.ഡിയുടെതാണ് റോഡ്.
പാലത്തിന്റെ ശോചനീയവസ്ഥയും അപകടസാധ്യതയും കണക്കിലെടുത്ത് അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇക്കാലമത്രയായിട്ടും നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. അതിനാല്‍ വലിയ ഒരപകടത്തെ കാത്തുനില്‍ക്കാതെ അറ്റകുറ്റപ്പണിയെങ്കിലും നടത്തി അപകടസാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."