ദേശസ്‌നേഹമുണര്‍ത്തി നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
വാകേരി: ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ വി.കെ അബ്ദുറഹ്മാന്‍ ദാരിമി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഫ്രീഡം അസംബ്ലിയില്‍ കെ.എ നാസര്‍ മൗലവി അധ്യക്ഷനായി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ഥികളായ മുഹമ്മദ് വായിസ്, സിനാന്‍.യു സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്ലത്വീഫ് വാഫി തരുവണ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് മഹല്ല് പ്രസിഡന്റ് കെ.കെ സൈതലവി ഉപഹാരം നല്‍കി. സമസ്ത മുഫത്തിശ് കെ.കെ.എം.ഹനീഫല്‍ ഫൈസി, റിയാസ് ഹുദവി, സ്വാദിഖ് ഹുദവി, ബദറുദ്ദീന്‍ ഹുദവി, അനീസ് വാഫി, ശംശീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കണിയാമ്പറ്റ: ജി.യു.പി.സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹീം കേളോത്ത് പതാക ഉയര്‍ത്തി കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
വാര്‍ഡ് മെംബര്‍ റഷീനാ സുബൈര്‍ അധ്യക്ഷയായി. പ്രധാനാധ്യാപിക ചിന്നമ്മ ടീച്ചര്‍, പി.ടി.എ പ്രസിഡന്റ് സൈനുദ്ധീന്‍ മുസ്്‌ലിയാര്‍, സീനിയര്‍ അസിസ്റ്റന്റ് ജയശ്രീ ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി സയ്യിദ് ഫാസില്‍ സംസാരിച്ചു.ഗൂഡലായി: സിറാജുല്‍ ഹുദാ മദ്്‌റസയില്‍ 'നാമൊന്ന് നമുക്കൊരു നാട്' എന്ന പ്രമേയത്തില്‍ വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യദിന സ്‌നേഹ സംഗമവും പ്രമേയ പ്രഭാഷണവും നടത്തി. മഹല്ല് പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. അബ്ദുസ്സലാം വാഫി അധ്യക്ഷനായി. വിദ്യാര്‍ഥികളുടെ അസംബ്ലിയും മധുരപലഹാര വിതരണവും നടന്നു.
കണിയാമ്പറ്റ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിന്‍സിപ്പല്‍ കെ ആര്‍ മോഹനന്‍ പതാക ഉയര്‍ത്തി. ദേശീയാധ്യാപക അവാര്‍ഡ് ജേതാവ് സി.കെ പവിത്രന്‍ സ്വാതന്ത്രദിന സന്ദേശം നല്‍കി. പ്രധാനാധ്യാപിക ഉഷാദേവി, പി.സി മജീദ്, അബ്ദുല്‍ ഗഫൂര്‍ കാട്ടി, വിനോദ് പുല്ലഞ്ചേരി, എ.ഇ ജയരാജന്‍, കെ.ബി ബാബു, ഷാജി പുല്‍പ്പള്ളി, എം ബിന്ദു, സി.എം ഷാജു ജിഷാ ബിന്ദു, കെ.എ ഫിലോമിന സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം, ദേശീയത മിത്തും യാഥാര്‍ഥ്യവും വിഷയത്തില്‍ സംവാദം, സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്, സ്വാതന്ത്ര്യസമര ചരിത്ര പതിപ്പ് നിര്‍മാണ മത്സരം, ദൃഷ്യാവിഷ്‌കാര മത്സരം എന്നിവ സംഘടിപ്പിച്ചു.
കൊളഗപ്പാറ: ജി.യു.പി സ്്കൂളില്‍ പ്രധാനാധ്യാപിക വി ശ്രീലത പതാക ഉയര്‍ത്തി. ചടങ്ങില്‍ എസ്.എം.സി ചെയര്‍മാന്‍ എന്‍.സി ജോര്‍ജ്, എം.പി.ടി.എ പ്രസിഡന്റ് ലീലാമണി, സീനിയര്‍ അസിസ്റ്റന്റ് കെ സുമിത്ര, എസ്.എസ്.ജി കണ്‍വിനര്‍ കുര്യക്കോസ് എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. എസ്.എസ്.ജി ചെയര്‍മാന്‍ പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് പ്രഖ്യാപനം നടത്തി.
വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാന മത്സരവും സ്വാതന്ത്ര്യ സമര ദൃശ്യാവിഷ്‌കാരവും സംഘടിപ്പിച്ചു. ടി.പി ഷാജി സമ്മാനവിതരണം നടത്തി. കെ.വി ഷോണ്‍, എം.എസ് ശ്രുതിക എന്നിവര്‍ എല്‍.പി തലത്തിലും എന്‍.കെ.എസ് അഭിജിത്ത്, കെ.യു വിഷ്ണു എന്നിവര്‍ യു.പി തലത്തിലും വിജയികളായി. കൃഷ്ണ മോഹന്‍, ബിജു, ചന്ദ്രന്‍, സാജിത, ഫൗസിയ, സുലൈഖ, സജ്‌ന, രതി, ശോഭനാബാബു, ഉഷാമണി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."