ആദിവാസികളുടെ ജീവിത മുന്നേറ്റത്തിന് ജനകീയ പങ്കാളിത്തം അനിവാര്യം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
കല്‍പ്പറ്റ: ആദിവാസികളുടെ ജീവിത പുരോഗതിക്കായി സര്‍ക്കാരിന്റെ പദ്ധതികള്‍ മാത്രം പോര.വിദ്യാഭ്യാസപരമായ ഉയര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് മുന്നേറാന്‍ കഴിയുകയുള്ളൂവെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ജില്ലയിലെ ആദിവാസികളുടെ സാക്ഷരതാ ശതമാനം ഉയര്‍ത്താന്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ജില്ലാതല പ്രവേശനോത്സവം വെങ്ങപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മുതിര്‍ന്ന പഠിതാക്കളിലൊരാളായ കറുത്തമ്മയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
വയനാട് ജില്ലയിലെ ഓരോ തദ്ദേശ സ്ഥാപനത്തില്‍ നിന്നും ഏറ്റവും സാക്ഷരത കുറഞ്ഞ 300 പട്ടിക വര്‍ഗ്ഗ കോളനികളില്‍ നിരക്ഷരരായി കണ്ടെത്തിയ 8823 പേരെ പഠിപ്പിക്കുന്നതിന് 300 പഠനകേന്ദ്രങ്ങള്‍ ജില്ലാ സാക്ഷരതാ മിഷന്‍ തുടങ്ങി. തെരെഞ്ഞെടുത്ത കോളനികളിലെ വിദ്യാസമ്പന്നരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് ഒരാളെയും ഇതര വിഭാഗത്തില്‍ നിന്ന് മറ്റൊരാളും ഉള്‍പ്പെടെ രണ്ട് ഇന്‍സ്ട്രക്ടര്‍മാര്‍ സാക്ഷരതാ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. ഒരു കോളനയിലെ ഇരുപതില്‍ കുറയാതെ 6000ത്തില്‍ അധികം പേര്‍ മൂന്ന് മാസംകൊണ്ട് സാക്ഷരരാകും. പഞ്ചായത്ത്തല കോ ഡിനേറ്റര്‍മാരാണ് പദ്ധതിയുടെ ഏകോപനം നിര്‍വഹിക്കുന്നത്. ജില്ലയിലെ ആദിവാസി സാക്ഷരതാ നിരക്ക് നാല് ശതമാനവും പൊതു സാക്ഷരതാ നിരക്ക് അര ശതമാനവും വര്‍ധിപ്പിച്ച് സമ്പൂര്‍ണ്ണ ജില്ലയാക്കി മാറ്റും.
ഓഗസ്റ്റില്‍ ക്ലാസുകള്‍ തുടങ്ങി ഡിസംബര്‍ മാസത്തില്‍ പരീക്ഷയും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. ലോകസാക്ഷരതാ ദിനത്തില്‍ പഠിതാക്കളുടെ സംഗമവും കലാപരിപാടികളും പഠനയാത്രകളും സംഘടിപ്പിക്കും. ജനപ്രതിനിധികളുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും ക്ലാസ് സന്ദര്‍ശനവുംഅനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
ജില്ലയിലെ മുതിര്‍ന്ന നിരക്ഷരരായ നൂറ് വയസ്സുളള വെളളമുണ്ടയിലെ മലായി, മാനന്തവാടി കുറ്റിമൂല കോളനിയിലെ 95 കാരനായ കരിയന്‍, തവിഞ്ഞാലിലെ 92 കാരനായ കിബി, മൂപ്പൈനാട്ടിലെ 90കാരി മാക്കു എന്നിവരും സാക്ഷരതാ ക്ലാസിലെത്തും. ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍ മുതിര്‍ന്ന പഠിതാക്കളെ ആദരിച്ചു. ആദിവാസി സാക്ഷരതാ മിഷന്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ പ്രശാന്ത് കുമാര്‍ പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."