HOME
DETAILS

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

  
backup
August 17 2017 | 03:08 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af-6

തളിപ്പറമ്പ്: വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണാഭമായി നടന്നു. കടമ്പേരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ തളിപ്പറമ്പ് റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഷഫീഖ് ദാരിമി വെള്ളിക്കീല്‍ പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് ശിഹാബുദ്ധീന്‍ യമാനി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മഹല്ല് സെക്രട്ടറി വി.കെ മുസ്തഫ. സി. അഷ്‌റഫ്, ആബിദ്, അബ്ദുറഹിമാന്‍ സംബന്ധിച്ചു. 

കരിമ്പം ഉദയ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കരിമ്പം ഇടിസിക്കു സമീപം കാര്‍ഗില്‍ സ്‌ക്വയറില്‍ പ്രസിഡന്റ് വി. അശോകന്‍ പതാക ഉയര്‍ത്തി. എം.വി വേണുഗോപാല്‍ അധ്യക്ഷനായി. റിട്ട. ഹോണററി ക്യാപ്റ്റന്‍ പി. ശ്രീധരന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഇ. സുരേഷ്ബാബു, ടി.പി ബാബുരാജന്‍, ടി. ചന്ദ്രന്‍ സംസാരിച്ചു.
ഹരിതകേരള മിഷന്‍ സമഗ്ര ശുചിത്വ പദ്ധതിയുടെ ഭാഗമായി മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപനം നടന്നു. ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള പ്രഖ്യാപനം നടത്തി. ശുചിത്വ പ്രതിജ്ഞ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ശ്യാമള ചൊല്ലിക്കൊടുത്തു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ. ഷാജു സംസാരിച്ചു.
പൂവ്വം റഹ്മാനിയ മദ്‌റസ കമ്മിറ്റി എസ്.ബി.വിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന റാലി നടത്തി. രാവിലെ ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് പതാക ഉയര്‍ത്തി. സദര്‍മുഅല്ലിം, കെ.എം മഹമൂദ് മൗലവിയുടെ അധ്യക്ഷതയില്‍ കെ.വി ഹസന്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഖത്തീബ് മുഹമ്മദ് സിദ്ധീഖ് കാസ്മി സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. എന്‍ അബ്ദുറഹ്മാന്‍ മൗലവി, പി.വി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.
സയ്യിദ് നഗര്‍ അങ്കണവാടിയില്‍ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി. മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. ആസാദ് നഗര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. ഷാഫിദ മുഖ്യപ്രഭാഷണം നടത്തി. സി. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. അനസ് കാക്കൂന്‍, പത്മിനി, അമീന്‍ പതിനട്ട് സംസാരിച്ചു.
അരിയില്‍ ഗവ. എല്‍.പി സ്‌കൂള്‍ സ്വാതന്ത്ര്യദിനാഘോഷം പി.ടി.എ പ്രസിഡന്റ് പി.പി സുബൈറിന്റെ അധ്യക്ഷതയില്‍ വാര്‍ഡ്‌മെമ്പര്‍ എസ്.പി സൈനബ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ പി. അനില്‍കുമാര്‍ പതാക ഉയര്‍ത്തി. പി.പി മുഹമ്മദ് കുഞ്ഞി, കെ.വി മുനീര്‍, വി. രജിത, പി.വി ഗീത സംസാരിച്ചു.
പട്ടുവം യു.പി സ്‌കൂളില്‍ പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് യു. ഗിരീഷ് അധ്യക്ഷനായി. എല്‍.ഐ.സി തളിപ്പറമ്പ മാനേജര്‍ ശ്രീജിത്ത് ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്‌മെന്റ് നല്‍കി. റിട്ട. അധ്യാപിക ഗൗരിക്കുട്ടി, പ്രധാനധ്യാപിക ഐ.വി ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടറി ഹസ്സന്‍ സംസാരിച്ചു.
അള്ളാംകുളം നൂറുല്‍ ഇസ്‌ലാം മദ്‌റസ എസ്.കെ.എസ്.ബി.വിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഉസ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. സകരിയ്യ കായക്കൂല്‍ പതാക ഉയര്‍ത്തി. മദ്‌റസ ലീഡര്‍ ജാസിം ഹബീബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സദര്‍ മുഅല്ലിം ഇബ്‌റാഹിം ദാരിമി, മാനേജര്‍ സലാം അള്ളാകുളം, മുഹമ്മദ് കുഞ്ഞി മൗലവി, അലിമൗലവി സംസാരിച്ചു.
തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്റെ കീഴില്‍ തളിപ്പറമ്പ് വ്യാപാര ഭവനില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ.എസ് റിയാസ് പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. കണഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനു തിരികെ നല്‍കിയ രൂപ തിരികെ നല്‍കിയ എം. അബ്ദുല്‍റഷീദിനെയും വഴിവക്കില്‍ നിന്നു ലഭിച്ച 64,000 രൂപ തിരിച്ചു കൊടുത്ത ഹൈവേ ഏരിയയിലെ സ്വതന്ത്ര തൊഴിലാളിയായ ശാദുലിയെയും ആദരിച്ചു. ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ. മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. പി.പി നിസാര്‍, കെ. മൊയ്തീന്‍ കുട്ടി, കെ. ഷമീര്‍, വി. താജുദ്ദീന്‍, കെ.കെ നാസര്‍ സംസാരിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റി ഡേയുടെ ഭാഗമായി മന്ന ജങ്ഷനില്‍ സി. മുഹമ്മദ് സിറാജ് പതാക ഉയര്‍ത്തി. പുന്നക്കന്‍ മുനീര്‍ അധ്യക്ഷനായി. നൗഫല്‍ മന്ന പ്രമേയം അവതരിപ്പിച്ചു. എന്‍.എ സിദ്ദിഖ് പ്രതിജ്ഞ ചൊല്ലി. പി. മൊയ്ദീന്‍, പി. അഷ്‌റഫ്, സലീം ഗ്രാന്‍ഡ്, ടി.കെ മന്‍സൂര്‍, സി. ഷഫീഖ്, എം.പി ഹംസ, മുസ്തഫ കാട്ടി, സി.പി ഫായിസ്, സി.കെ ഷബീബ്, എം.പി സകരിയ്യ, കെ. ഖാദര്‍ നേതൃത്വം നല്‍കി.
തളിപ്പറമ്പ് ഇസ്‌ലാമിക് സെന്റര്‍ അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ സ്വാതന്ത്ര്യദനാഘോഷ പരിപാടികള്‍ കെ.വി അസുഹാജിയുടെ അധ്യക്ഷതയില്‍ ഉമര്‍ നദ്‌വി തോട്ടീക്കല്‍ ഉദ്ഘാടനം ചെയ്തു. സി. ഹസന്‍ ദാരിമി, മുഹമ്മദ് ജാബിര്‍ തിരുവട്ടൂര്‍, സൈനുദ്ദീന്‍ അല്‍ഹസരി സംസാരിച്ചു. ഷമീം ലൈം, കെ. സഹദ് ഹാജി, അബു മദ്‌റസ, പി.എ.വി ഇബ്രാഹിം, എന്‍.യു മശ്കൂര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
പരിയാരം പഞ്ചായത്ത് എം.എസ്.എഫ്, നോര്‍ത്ത് കുപ്പം യൂത്ത് ലീഗ്, എം.എസ്.എഫ് സ്വാതന്ത്ര്യ ദിനാഘോഷം പഞ്ചായത്ത് മെമ്പര്‍ കെ.പി സല്‍മത്ത് ഉദ്ഘാടനം ചെയ്തു. കെ.എം ഫാറൂക്ക് പതാക ഉയര്‍ത്തി. പി.വി സുള്‍ഫിക്കര്‍ അധ്യക്ഷനായി. കെ.വി ഹുദൈഫ് ദേശീയോദ്ഗ്രഥന പ്രഭാഷണം നടത്തി. കെ.വി ഷഫീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. ഇബ്രാഹിം, ഫാറൂക്ക് മഠത്തില്‍, മുര്‍ഷിദ് വായാട്, ഒ.പി അബ്ദുല്‍ ഖാദര്‍, എം.പി അബ്ദുല്ല, കെ.പി ഇബ്രാഹിം സംസാരിച്ചു.
ശ്രീകണ്ഠപുരം: ചെങ്ങളായി മാപ്പിള എ.എല്‍.പി സ്‌കൂളില്‍ സ്വാതന്ത്യദിനാഘോഷവും സ്വാതന്ത്ര്യ സമര സ്മൃതി പതിപ്പ് പ്രകാശനവും നടന്നു. പ്രധാനധ്യാപകന്‍ ഇ.പി മധുസൂദനന്‍ പതാക ഉയര്‍ത്തി. പഞ്ചായത്ത് മെമ്പര്‍ പി.കെ നഫീസ ഉദ്ഘാടനം ചെയ്തു. കെ.പി അബ്ദുല്‍ മുത്തലിബ് അധ്യക്ഷനായി. പി.പി അബ്ദുസലാം, വല്‍സല, കെ.പി സുഭാഷിണി, പ്രേമലത, മുഹമ്മദ് അഫ്‌സല്‍, ടി.പി നജീര്‍, മായിന്‍ഹാജി, പി.പി അബ്ദുല്ല, എം.പി.എ റഹീം, എന്‍.കെ ലത്തീഫ് സംസാരിച്ചു.
പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ ഗേറ്റ് ജമലുല്ലൈലി സെക്കന്‍ഡറി മദ്‌റസയില്‍ ജമാഅത്ത് പ്രസിഡന്റ് മൊയ്തുഹാജി പതാക ഉയര്‍ത്തി. എസ്.കെ.എസ്.ബി.വി 'സ്വാതന്ത്ര്യ പുലരി' ഷാദുലി അസ്അദി ഖാസിമി മാങ്കടവ് ഉദ്ഘാടനം ചെയ്തു. ഇ.എം.പി അബ്ദുല്‍വഹാബ് ഹാജി അധ്യക്ഷനായി. എസ്.കെ.പി മുഹമ്മദ് സിനാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റഫീഖ് അസ്ഹരി, എം.കെ അബ്ദുസലാം, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ഗഫൂര്‍, സ്വലാഹുദീന്‍, യു.കെ ജവാദ് സംസാരിച്ചു.
ആലക്കോട്: പരപ്പ ഗവ. യു.പി സ്‌കൂളില്‍ പ്രധാനധ്യാപകന്‍ എം. സതീശന്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് എം.സി തോമസ്, ഫ്രാന്‍സിസ് മ്രാലയില്‍, എം.കെ അബ്ദുല്‍ നാസര്‍ ഫൈസി, ഫാ. സെബാസ്റ്റ്യന്‍ ചേനോത്ത്, ടോമി ജോസഫ് സംസാരിച്ചു. സ്വാതന്ത്ര്യദിന ഘോഷയാത്രയും നടന്നു. നെടുവോട് അങ്കണവാടിയില്‍ ഫ്രാന്‍സിസ് മ്രാലയില്‍ ഉദ്ഘാടനം ചെയ്തു. സജി മുളയിങ്കല്‍, പി.എ അഷറഫ്, ടി.കെ ഷക്കീല, അന്നമ്മ മാത്യു സംസാരിച്ചു. രയരോം ഗവ. ഹൈ സ്‌കൂളില്‍ ഷിബി ഷനീഷ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ കെ.കെ ഉണ്ണികൃഷ്ണന്‍, പി. മനോജ്, എം.എസ് ഹാരിസ്, കെ.ജി അശോകന്‍, പി.ഡി അനില്‍, കെ.എസ് ശ്രുതി, ജാന്‍സി സംസാരിച്ചു. ചപ്പാരപ്പടവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, സുന്നി ബാലവേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ജാഫര്‍ സ്വാദിഖ് ദാരിമി ഉദ്ഘാടനം ചെയ്തു. ഇബ്‌നു ആദം പതാക ഉയര്‍ത്തി. മുഹമ്മദ് ജലാല്‍, ജംഷാദ് അസ്ഹരി, ഇബ്രാഹിം മൗലവി, സത്താര്‍ മൗലവി, മജീദ് മൗലവി, അബൂബക്കര്‍ മൗലവി, പി.സി.പി ജലീല്‍, ഷഫീഖ് അസ്അദി, മുസമ്മില്‍ വാഫി, മഹ്‌റൂഫ് സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് ചപ്പാരപ്പടവ് ഇര്‍ഫാനിയ യൂനിറ്റ് സ്വാതന്ത്ര്യ ദിനാഘോഷവും വാര്‍ഷികാഘോഷവും അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം.പി ഹസന്‍ മുസ്‌ല്യാര്‍ പതാക ഉയര്‍ത്തി. അസ്‌ലം നിശാമി മുഖ്യപ്രഭാഷണം നടത്തി. മുസമ്മില്‍ വാഫി, മുര്ഷിദ് ഇര്‍ഫാനി, അഷറഫ് ഫൈസി ഇര്‍ഫാനി, പി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി ഇര്‍ഫാനി, മുസമ്മില്‍ ഫൈസി ഇര്‍ഫാനി, സ്വാദിഖ് ദാരിമി, ശുഹൈല്‍ ഫൈസി, മുഹമ്മദ് ഫൈസി ഇര്‍ഫാനി, എന്‍.കെ അല്‍ അമീന്‍, എന്‍.എ കബീര്‍ സംസാരിച്ചു. നടുവില്‍ തഹ്‌സിന്നൂല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ സി.എച്ച് അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. സക്കരിയ്യ ദാരിമി, ഹബീബ് റഹ്മാന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago