ജയിലിലില്‍ നിന്ന് മാനേജര്‍ക്ക് വീണ്ടും നിസാമിന്റെ ഭീഷണി കോള്‍
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയിലില്‍ നിന്ന് മാനേജരെ ഭീഷണിപ്പെടുത്തിയതായി പരാതി. നിഷാമിന്റെ തന്നെ സ്ഥാപനമായ കിങ് സ്‌പേസസ് മാനേജര്‍ പി.ചന്ദ്രശേഖരനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു. സംഭവത്തില്‍ തൃശൂര്‍ പൊലിസ് അന്വേഷണം തുടങ്ങി.
ചന്ദ്രശേഖരനെ ചൊവ്വാഴ്ച രണ്ടു തവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഓഫിസിലെ ഒരു ഫയല്‍ ഉടന്‍ എത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്റ് ഫോണ്‍ നമ്പറില്‍ നിന്ന് നിസാം വിളിച്ചത്. സംഭാഷണത്തിനിടെ നിസാം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
നേരത്തെ സഹതടവുകാരുടെ സഹായത്തോടെ മൊബൈല്‍ ഫോണില്‍ നിന്ന് സഹോദരന്മാരെ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടും അതിന്റെ പേരില്‍ യാതൊരു നടപടിയും ജയില്‍ അധികൃതര്‍ സ്വീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."