HOME
DETAILS
MAL
സര്‍ക്കാരിന് ഒറ്റയ്ക്ക് 'പുതിയ ഇന്ത്യ'യുണ്ടാക്കാനാവില്ല; ഓരോ പൗരനും വേണമെന്ന് മോദി
backup
August 17 2017 | 15:08 PM
ന്യൂഡല്‍ഹി: 2022 ഓടെ പുതിയ ഇന്ത്യയെന്നു പ്രഖ്യാപിച്ച നരേന്ദ്ര മോദി അതു സാധ്യമാക്കാന്‍ സര്‍ക്കാരിന് ഒറ്റയ്ക്കാവില്ലെന്ന് തുറന്നുസമ്മതിച്ചു. ഓരോ ഇന്ത്യക്കാരനും കൂടിയാലേ അതു സാധ്യമാവൂയെന്നും മോദി പറഞ്ഞു.
200 സ്റ്റാര്‍ട്ട്അപ്പ് സംരഭകരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി സ്ഥാപനവല്‍കൃതമാവുകയാണെന്നും അതില്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.
സര്‍ക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."