HOME
DETAILS

ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ പ്രവേശിച്ചു, സെല്‍ഫിയെടുത്തു, വീഡിയോയും പകര്‍ത്തി

  
backup
August 17 2017 | 15:08 PM

54654645646

കനത്ത പൊലിസ് ബന്തവസില്‍ ആര്‍ക്കും പ്രവേശനമില്ലാത്ത ഹാദിയയുടെ വൈക്കത്തെ വീട്ടില്‍ സംഘ്പരിവാര്‍ പ്രചാരകന്‍ രാഹുല്‍ പ്രവേശിച്ചത് വിവാദമാകുന്നു. ഹാദിയയുടെയും അമ്മയുടെയും കൂടെ സെല്‍ഫിയെടുക്കുകയും വീഡിയോ പകര്‍ത്തുകയും ചെയ്തുവെങ്കിലും പൊലിസ് ഒന്നും എതിര്‍ത്തില്ലെന്നാണ് വ്യക്തമാകുന്നത്.

ഭര്‍ത്താവ് ഷഫിന്‍ ജഹാനെയോ മാധ്യമപ്രവര്‍ത്തകരെയോ ഇതുവരെ വീട്ടില്‍ പ്രവേശിപ്പിച്ചിരുന്നില്ല. അതിനിടയിലാണ് രാഹുല്‍ ഈശ്വറിന് ഹാദിയെ കാണാനും സെല്‍ഫി എടുക്കാനും പൊലിസ് അനുമതി നല്‍കിയത്.

സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ആരെയും ഹാദിയയെ കാണാന്‍ അനുവദിക്കില്ലെന്ന് പൊലിസ് ആവര്‍ത്തിക്കുമ്പോഴാണ് സംഘ്പരിവാര്‍ അനുകൂലിക്ക് പ്രവേശനാനുമതി നല്‍കിയത്. ഹാദിയക്ക് ഭര്‍ത്താവ് അയച്ച രജിസ്റ്റേര്‍ഡ് കത്തുപോലും നേരത്തെ പിതാവ് തിരിച്ചയച്ചിരുന്നു.

സംഘ്പരിവാറിന്റെയും പൊലിസിന്റെയും പിതാവിന്റെയും സഹായത്തോടെയാണ് മറ്റാര്‍ക്കും കയറാനാവാത്ത വീട്ടിനുള്ളില്‍ രാഹുല്‍ ഈശ്വര്‍ കയറിപ്പറ്റിയതെന്ന് ഇതോടെ വ്യക്തമാണ്. വനിതാ പ്രതിനിധികള്‍ അടങ്ങിയ ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗങ്ങളെ പോലും കഴിഞ്ഞ ദിവസം വീട്ടില്‍ പ്രവേശിപ്പിച്ചിരുന്നില്ല. വൈക്കം ഡിവൈ.എസ്.പിക്കാണ് ഹാദിയയുടെ വീട്ടിലെ സുരക്ഷാ ചുമതല. എസ്.ഐയുടെ കീഴിലുള്ള 27 പൊലിസുകാരാണ് ഓരോ ദിവസവും കാവലിരിക്കുന്നത്.

ഹാദിയയെ മാനസാന്തരപ്പെടുത്താന്‍ രാഹുല്‍ ഈശ്വര്‍ ശ്രമിച്ചതായാണ് വിവരം. തന്റെ ജീവിതം ഇങ്ങനെയല്ല വേണ്ടതെന്നും വിശ്വാസാചാരങ്ങളോടെ ജീവിക്കാന്‍ വീട്ടില്‍നിന്ന് അനുവദിക്കുന്നില്ലെന്നും ഹാദിയ രാഹുല്‍ ഈശ്വറിനോട് പറയുന്നതായുള്ള ഒരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്. അമ്മയോട് സംസാരിക്കുന്നതിനിടെയാണ് ഹാദിയ ഇടപെട്ട് സംസാരിക്കുന്നത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago