HOME
DETAILS

വിഭജനത്തിന് ബോധപൂര്‍വശ്രമങ്ങള്‍

  
backup
August 18 2017 | 00:08 AM

%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b6%e0%b5%8d

രാജ്യം എഴുപതാം സ്വാതന്ത്ര്യവാര്‍ഷികം സമുചിതമായി തന്നെ ആഘോഷിച്ചു. എന്നാല്‍, അതിനിടെ കയ്പ്പുളവാക്കുന്ന ചില സംഭവങ്ങളും അരങ്ങേറി. സമുന്നതരായ രണ്ടുവ്യക്തികളില്‍ നിന്നാണ് അതുണ്ടായത്. അതിനാല്‍ അത് ഓര്‍ക്കാപ്പുറത്താകാന്‍ ഇടയില്ല. രാജ്യത്തിന്റെ മതേതരജനാധിപത്യ മൂല്യങ്ങള്‍ക്കു ഭാവിയില്‍ സംഭവിക്കാവുന്ന പരിക്കുകളിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. മതേതര ജനാധിപത്യവിശ്വാസികളെ ആശങ്കപ്പെടുത്തുന്ന ഈ സ്ഥിതിവിശേഷം ജനങ്ങളില്‍ ഒരൊറ്റ ജനത എന്ന ആശയം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു ബോധ്യപ്പെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍നിന്നും ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവതില്‍നിന്നുമാണു കയ്‌പ്പേറിയ ഈ ദുരനുഭവങ്ങളുണ്ടായത്. നേരത്തേ തീരുമാനിച്ചുറച്ച ഒരു പദ്ധതിയുടെ ആവിഷ്‌കാരമായി വേണം ഇതിനെ കാണാന്‍. ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ പതിവുശൈലിയില്‍ ആയിരുന്നെങ്കിലും ഉള്ളടക്കത്തിലും വാക്കുകളുടെ പ്രയോഗത്തിലും കാര്യമായ മാറ്റംവരുത്തിയതു ബോധപൂര്‍വമായിരിക്കണം.
ഭരണഘടനയില്‍ ഹിന്ദുസ്ഥാനെന്ന പദമില്ലെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. ദേശീയ പതാക ഉയര്‍ത്തിയശേഷം ഇന്ത്യയെന്നോ ഭാരതമെന്നോ ആയിരുന്നു അദ്ദേഹം അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. ഇതുവരെ ഒരൊറ്റ പ്രധാനമന്ത്രിയും ഹിന്ദുസ്ഥാന്‍ എന്ന വാക്കു ചെങ്കോട്ടയില്‍ ഉച്ചരിച്ചിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഒന്നില്‍ ഈ വസ്തുത അടിവരയിട്ടു പറയുന്നുണ്ട്.
ഹിന്ദുസ്ഥാന്‍ എന്ന വാക്ക് മതാടിസ്ഥാനത്തിലാണ് ഉപയോഗപ്പെടുത്തി വരുന്നതെന്നിരിക്കെ ഭരണഘടനയില്‍ ഇല്ലാത്ത അത്തരമൊരു വാക്ക് പ്രധാനമന്ത്രി ഉപയോഗിച്ചതു വാക്കുപിഴയായി കരുതാനാവില്ല. രാജ്യത്തെ ഹിന്ദുസ്ഥാനാക്കി മാറ്റുകയെന്നത് ആര്‍.എസ്.എസിന്റെ ആത്യന്തികലക്ഷ്യമാണ്. അതിനുള്ള ആഹ്വാനമായി മാത്രമേ പ്രധാനമന്ത്രിയുടെ വാക്കുകളെ കാണാനാകൂ. ഭരണഘടനാവിരുദ്ധമായ വാക്കുകള്‍ പ്രധാനമന്ത്രിയില്‍നിന്നു വന്നുവെന്നതു മഹത്തായ ജനാധിപത്യത്തിനേല്‍ക്കുന്ന മാരകപ്രഹരമാണ്.
ചട്ടം ലംഘിച്ചാണ് ആര്‍.എസ്.എസ്. ദേശീയാധ്യക്ഷന്‍ മോഹന്‍ ഭാഗവത് പാലക്കാട് മുത്താംതറ കര്‍ണിയമ്മന്‍ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. ദേശീയഗാനം ആലപിക്കുന്നതിനു പകരം വന്ദേമാതരമാണ് അവിടെ ആലപിച്ചത്. പതാക ഉയര്‍ത്തിയതാകട്ടെ ചിട്ടവട്ടങ്ങളെല്ലാം തെറ്റിച്ചായിരുന്നു. കാവിക്കൊടിയായിരിക്കും ഇന്ത്യയുടെ ദേശീയപതാകയെന്നും വന്ദേമാതരമായിരിക്കും ദേശീയഗാനമെന്നും പറഞ്ഞ ഗോള്‍വാര്‍ക്കറുടെ വാക്കുകളെ സാധൂകരിക്കുന്നതായി മോഹന്‍ഭാഗവതിന്റെ പ്രവര്‍ത്തനങ്ങള്‍.
നാഗ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തു വളരെക്കാലമായി സ്വാതന്ത്ര്യ ദിനം ആഷോഷിക്കാറുണ്ടായിരുന്നില്ല. നാഗ്പൂരിലായിരുന്നു മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ ദേശാഭിമാനമായി അത് അടയാളപ്പെടുത്താമായിരുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ പി.ടി.എ. അംഗങ്ങളോ സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളോ ജനപ്രതിനിധികളോ ആണു പതാക ഉയര്‍ത്താറ്. മറ്റാരും ഉയര്‍ത്തരുതെന്നു നിയമമാണ്. അതാണ് സ്‌കൂള്‍ അധികൃതര്‍ ലംഘിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തെയും ദേശീയപതാകയെയും ഇതുവഴി പരസ്യമായി അപമാനിച്ചിരിക്കുകയാണ്. മോഹന്‍ ഭാഗവതിനെ പൊലിസ് തടഞ്ഞിരുന്നുവെങ്കില്‍ അതുവഴി കേരളത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാമെന്ന് ആര്‍.എസ്.എസ്. കരുതിക്കാണണം. ഭാഗ്യവശാല്‍ അതുണ്ടായില്ല. എന്നാല്‍, നിയമലംഘനം നടത്തിയ മോഹന്‍ഭാഗവതിനെതിരേ നടപടി കൂടിയേ തീരൂ.
അതേസമയം ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിന പ്രസംഗം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചു. സ്വാതന്ത്ര്യദിനമെന്നതു വിലയിരുത്തലിന്റെ ദിനംകൂടിയാണ്. ആ വിലയിരുത്തലാണു കേന്ദ്രം തടഞ്ഞത്. എന്നാല്‍, ഇതിനിടയിലും ചില വെളിച്ചങ്ങള്‍ അങ്ങിങ്ങായി പ്രകാശിക്കുന്നുവെന്നതു പ്രതീക്ഷാനിര്‍ഭരമാണ്.
മോദിയുടെ പ്രസംഗത്തിനെതിരേ കേസ് കൊടുത്ത മുംബൈയിലെ അഭിഭാഷക രമ വിത്തല്‍ റാവു, മോഹന്‍ ഭാഗവതിനെതിരേ നടപടിയെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, അഹമ്മദ് പട്ടേലിന്റെ തെരഞ്ഞെടുപ്പു ശരിവച്ച മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍ അതുല്‍ പട്ടേല്‍, ഗോരഖ്പൂരിലെ കുഞ്ഞുങ്ങള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വന്തം കാശ് മുടക്കി എത്തിച്ച ഡോക്ടര്‍ കഫീല്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ ഇന്നത്തെ കൂരിരുളിലും പ്രകാശിക്കുന്ന ഒറ്റപ്പെട്ട നക്ഷത്രങ്ങളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago