മദ്യ ഉപയോഗം കുറഞ്ഞതായി മന്ത്രി ടി.പി രാമകൃഷ്ണന്
തിരുവനന്തപുരം: പുതിയ മദ്യനയം നിലവില്‍വന്ന ശേഷം മദ്യ ഉപയോഗം കുറഞ്ഞതായി മന്ത്രി ടി.പി രാമകൃഷ്ണന് നിയമസഭയില്‍ അറിയിച്ചു. ജൂലൈ മാസത്തെ ഉപയോഗം കഴിഞ്ഞവര്‍ഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നു ശതമാനത്തിന്റെ കുറവു വന്നിട്ടുണ്ട്.
ബിയറിന്റെ വില്‍പ്പനയില്‍ 20 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി. ജനുവരി മുതല്‍ ജൂണ്‍ വരെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് 56 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ലഹരിമരുന്നുകളുടെ ഉപയോഗവും കടത്തുമായി ബന്ധപ്പെട്ട് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തി.
2015, 2016 വര്‍ഷങ്ങളില്‍ യഥാക്രമം 1,430, 2,985 എന്‍.ഡി.പി.എസ് കേസുകളും 2017 ജൂലൈ വരെ 2,977 കേസുകളും രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."