നാലുവര്‍ഷം കൊണ്ട് ബി.ജെ.പിക്ക് ലഭിച്ച സംഭാവന 705 കോടി
ന്യൂഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 705. 81 കോടി രൂപ. ബി.ജെ.പി കോര്‍പറേറ്റ് താല്പര്യങ്ങള് സംരക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കുന്നത് ശരിവയ്ക്കുന്നതാണ് അവര്‍ക്ക് ലഭിച്ച സംഭാവനയുടെ വിവരം.
രാജ്യത്തെ മറ്റ് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പണം സംഭാവനയായി ലഭിച്ചത് കോര്‍പറേറ്റ് താല്പര്യം കാരണമാണെന്ന് ഇക്കാര്യം സംബന്ധിച്ച് പഠനം നടത്തിയ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2012-13, 2015-16 സാമ്പത്തിക വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളിലും ബി.ജെ.പിയാണ് മുന്നിട്ട് നിന്നിരുന്നത്.
രാജ്യത്തെ അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ച മൊത്തം തുക 956.77 കോടി രൂപയാണ്. ഇതില്‍ ബി.ജെ.പിക്ക് മാത്രം ലഭിച്ചത് 705.81 കോടി രൂപയാണ്. 2,987 പേരാണ് ബി.ജെ.പിക്ക് സംഭാവന നല്‍കിയത്. കോണ്‍ഗ്രസിന് 167 കോര്‍പറേറ്റുകളില്‍ നിന്നായി 198.16 കോടിരൂപ ലഭിച്ചപ്പോള്‍, എന്‍.സി.പിക്ക് 50 സ്ഥാപനങ്ങളില്‍ നിന്നായി 50.73 കോടിയും സി.പി.എമ്മിന് 45 ബിസിനസ് സ്ഥാപനങ്ങളിലായി 1.89 കോടിയും സി.പി.ഐക്ക് 17 പേരില്‍ നിന്നായി 0.18 കോടിയും സംഭാവനയായി ലഭിച്ചു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്കുന്ന പ്രധാന കോര്‍പറേറ്റ് സ്ഥാപനം സത്യ ഇലക്ട്രിക്കല്‍ ട്രസ്റ്റാണ്. ഇവര്‍ തുടര്‍ച്ചയായി രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ബി.ജെ.പിക്ക് നല്‍കിയത് 192.6 കോടിരൂപയാണ്. കോണ്‍ഗ്രസിന് 57.25 കോടിയും എന്‍.സി.പിക്ക് 10 കോടിയുമാണ് ഇവര്‍ നല്‍കിയത്.
സംഭാവന നല്കുന്ന സ്ഥാപനങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ജനറല്‍ ഇലക്ട്രിക്കല്‍ ട്രസ്റ്റാണ്. ഇവര്‍ ബി.ജെ.പിക്ക് നല്‍കിയത് 70.7 കോടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."