HOME
DETAILS

രാജിവ് ഗാന്ധി വധക്കേസ്: ബോംബ് നിര്‍മാണ വിവരങ്ങള്‍ അറിയിക്കണമെന്ന് സുപ്രിം കോടതി

  
backup
August 18 2017 | 02:08 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b5%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ac


ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ് നിര്‍മാണത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണ വിവരങ്ങള്‍ അറിയിക്കണമെന്ന് സുപ്രിം കോടതി. ബോംബ് നിര്‍മിച്ചതും അത് വിതരണം ചെയ്തതും ആരാണെന്നും ഇതു സംബന്ധിച്ച പുനരന്വേഷണത്തിന്റെ വിവരങ്ങള്‍ എന്താണെന്നുമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കണമെന്നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്തുന്നതിനുള്ള ബോംബ് നിര്‍മിക്കാന്‍ സഹായിച്ചെന്ന കേസില്‍ തടവില്‍ കഴിയുന്ന പേരറിവാളന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി. ഈ വിഷയം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് പേരറിവാളനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയില്‍ വാദിച്ചത്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ് നിര്‍മിക്കുന്നതിനുള്ള 9 വോള്‍ട്ടിന്റെ രണ്ടു ബാറ്ററികള്‍ വിതരണം ചെയ്തുവെന്നാണ് പേരറിവാളനെതിരായ കുറ്റം.
ബോംബ് നിര്‍മാണം അടക്കം കേസിലെ വിവിധ വിഷയങ്ങള്‍ അന്വേഷിക്കാനായി രൂപീകരിച്ച സി.ബി.ഐയിലെ പ്രത്യേക യൂനിറ്റായ മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സി (എം.ഡി.എം.എ)യുടെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തേടിയാണ് പേരറിവാളന്റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ഈ റിപ്പോര്‍ട്ട് വന്നാല്‍ തന്റെ കക്ഷിയുടെ നിരപരാധിത്വം തെളിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് ബോംബ് നിര്‍മിച്ചതെന്നോ എങ്ങനെ നിര്‍മിച്ചുവെന്നോ എങ്ങനെ അതു വിതരണം ചെയ്‌തെന്നോ അന്വേഷണ സംഘം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago