HOME
DETAILS
MAL
ഭീകര പ്രവര്‍ത്തനത്തിന് പണം: വ്യവസായിയെ അറസ്റ്റ് ചെയ്തു
backup
August 18 2017 | 02:08 AM
ന്യൂഡല്‍ഹി: ജമ്മുകശ്മിരില് ഭീകര പ്രവര്‍ത്തനത്തിന് പണം കൈപ്പറ്റിയെന്ന വിവരത്തെ തുടര്‍ന്ന് എന്‍.ഐ.എ നടത്തുന്ന അന്വേഷണം ശക്തമാക്കി. ഇന്നലെ ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ ശ്രീനഗറിലെ വ്യവസായിയായ സഹൂര്‍ അഹമ്മദ് വതാലിയെ അറസ്റ്റ് ചെയ്തു.
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും പണം എത്തുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നടത്തുന്ന അന്വേഷണത്തില്‍ നിര്‍ണായകമായതാണ് വ്യവസായിയുടെ അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."