ഇന്ത്യക്കുഭീഷണി രാജ്യത്തിന് അകത്തുനിന്ന്: ഫാറൂഖ് അബ്ദുല്ല
ന്യൂഡല്‍ഹി: ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് ചൈനയോ പാകിസ്താനോ അല്ലെന്നും രാജ്യത്തെ ചില ശക്തികള്‍ തന്നെയാണ് ഇതിന് ശ്രമിക്കുന്നതെന്നും ജമ്മുകാശ്മിര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ഇന്നലെ ഡല്‍ഹിയില്‍ ജെ.ഡി.യു നേതാവ് ശരത് യാദവ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇതിനുവിരുദ്ധമായ രീതിയിലുള്ള പ്രവര്‍ത്തനം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകര്‍ക്കുമെന്ന് ആരുടെയും പേരെടുത്തുപറയാതെ അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ മുന്നില്‍ വലിയ ഭീഷണിയാണ് പാകിസ്താനും ചൈനയും ഉയര്‍ത്തുന്നതെന്നാണ് ഭരണകൂടം പറയുന്നത്. എന്നാല്‍ അത് ശരിയല്ല.
രാജ്യത്തിനകത്ത് ചില കള്ളന്മാര് ഒളിച്ചിരിക്കുന്നുണ്ട്. അവര്‍ എല്ലാം നശിപ്പിക്കുകയാണ്. കശ്മിരിനെയും കശ്മിരികളെയും ചിലര്‍ ദേശ സ്നേഹത്തിന്റെ പേരില്‍ ചോദ്യം ചെയ്യുകയാണ്.
അവര്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയത് ആരാണ്. ഒരു ഇന്ത്യന്‍ മുസ്ലിം ആണ് താനെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുണ്ടെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."