വെര്‍ജിനിയ വംശീയ റാലിയെ കുറ്റപ്പെടുത്തി മൈക്രോസോഫ്റ്റ് സി.ഇ.ഒ
സാന്‍ഫ്രാന്‍സിസ്കോ: വെര്‍ജിനിയ ഷാര്‍ലെറ്റ്സ്വില്ല വംശീയറാലിയെ കുറ്റപ്പെടുത്തി മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല. നമ്മുടെ സമൂഹത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് സ്ഥാനമില്ല, നാനാത്വങ്ങളില്‍ ഏകത്വത്തെ വില മതിക്കുന്ന സ്ഥാപനമാണ് മൈക്രോസോഫ്റ്റ്. അതുകൊണ്ടു തന്നെ നമുക്കു ചുറ്റും നടന്ന അപകടത്തില്‍ മുറിവേറ്റവരോട് സഹാനുഭൂതി പ്രകടിപ്പിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടതായും ഇന്ത്യന്‍ വംശജനായ സി.ഇ.ഒ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുവശത്തുമുള്ള ആളുകളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക്, ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നിവരും വിഷയത്തില്‍ ട്രംപിനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. പ്രതിഷേധക്കാരെ പേരെടുത്ത് പറഞ്ഞ് അപലപിക്കാത്തതിനെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ട്രംപിനെതിരേ പ്രതിഷേധമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."