HOME
DETAILS
MAL
കോംഗോയില്‍ മണ്ണിടിച്ചിലില്‍ 40 മരണം
backup
August 18 2017 | 02:08 AM
ബനിയ: വടക്കു കിഴക്കന്‍ കോംഗോയില്‍ മണ്ണിടിഞ്ഞ് 40 മരണം. കോംഗോയിലെ ഇല്തുരി പ്രവിശ്യയിലാണ് അപകടം. ഏതാനും ദിവസങ്ങളായി പ്രദേശത്തു തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. കോംഗോയിലെ മത്സ്യത്തൊഴിലാളി വിഭാഗക്കാര്‍ താമസിക്കുന്ന തോറ ഗ്രാമത്തിലാണ് സംഭവം. ആല്‍ബര്‍ട്ട് തടാകത്തിന്റെ പരിസരപ്രദേശമാണിവിടം. 30 മൃതശരീരങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഖനികള്‍ക്കും തടാകങ്ങള്‍ക്കും സമീപമാണ് കോംഗോയിലെ ജനങ്ങളിലേറെയും വീടുകള്‍ നിര്‍മിക്കുന്നതെന്നതിനാല്‍ ഓരോ വര്‍ഷവും പ്രകൃതിദുരന്തങ്ങളില്‍പെട്ട് നിരവധി ആളുകളാണ് ഇവിടെ കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."