HOME
DETAILS
MAL
ബലി കൂപ്പണ്‍ 450 റിയാല്‍
backup
August 18 2017 | 02:08 AM
മക്ക: ബലി കൂപ്പണ്‍ നിരക്ക് 450 റിയാലായി നിശ്ചയിച്ചു. പുതിയ വിനിമയ നിരക്കനുസരിച്ചു ഏകദേശം 7,698 ഇന്ത്യന്‍ രൂപക്ക് തുല്യമായ റിയാലാണിത്. മൊബൈലി, അല്‍റജ്ഹി ബാങ്ക്, സഊദി പോസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ വഴിയും ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും കൂപ്പണ്‍ ലഭിക്കുമെന്ന് പദ്ധതി നടപ്പാക്കുന്ന ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് ചെയര്മാന് ഡോ. ബന്ദര്‍ ഹജ്ജാര്‍ ഹജ്ജാര്‍ അറിയിച്ചു.
ഹാജിമാര്‍ക്ക് മാത്രമല്ല ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും വിശ്വാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി കൂപ്പണുകള്‍ വാങ്ങി ബലികര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതാണ് പദ്ധതി. ശീതീകരിക്കാതെ 12 മാസം വരെ ഉപയോഗ യോഗ്യമായി സൂക്ഷിക്കുന്നതിന് സാധിക്കും വിധം മാംസം ഉണക്കി ടിന്നുകളിലാക്കി വിതരണം ചെയ്യുന്നതിന് അത്യാധുനിക സജ്ജീകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."