ഉത്തര കൊറിയയുമായി യുദ്ധമുണ്ടാവില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്
സോള്‍: ഉത്തര കൊറിയയുമായി യുദ്ധമുണ്ടാവില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍. കൊറിയന്‍ ഉപദ്വീപില്‍ ഒരു യുദ്ധവും നടക്കില്ല. എന്തുവില കൊടുത്തും ദക്ഷിണകൊറിയ യുദ്ധം തടയുമെന്നും മൂണ്‍ ജേ വ്യക്തമാക്കി. കൊറിയന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ പൂര്‍വസ്ഥിതിയിലാക്കാന്‍ ദക്ഷിണകൊറിയയിലെ ജനങ്ങള്‍ ഒരുപാട് അധ്വാനിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇനിയൊരു യുദ്ധം അനുവദിക്കില്ലെന്നും ഭരണത്തില്‍ നൂറു ദിവസം തികച്ചതിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മൂണ്‍ ജേ വ്യക്തമാക്കി.
തന്റെ ആത്മവിശ്വാസം എല്ലാ ദക്ഷിണകൊറിയക്കാര്‍ക്കുമുണ്ട്. തങ്ങളുമായി ധാരണയിലാകാതെ കൊറിയന്‍ ഉപദ്വീപില്‍ സൈനിക നടപടി നടത്താന്‍ ആര്‍ക്കും സാധിക്കില്ല. മൂണ്‍ പറഞ്ഞു. ജൂണ്‍ അവസാനം മൂണ്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഉത്തരകൊറിയക്കുമേല്‍ യുദ്ധത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദം ചെലുത്തുകയാണെന്നായിരുന്നു അന്ന് മൂണിന്റെ പ്രതികരണം. വിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിനായി ഉത്തരകൊറിയയിലേക്ക് സമാധാനദൗത്യവുമായി സ്ഥാനപതിയെ അയക്കുന്ന കാര്യം ദക്ഷിണകൊറിയ ആലോചിക്കുന്നുണ്ടെന്നും ഈ അപകടകരമായ കളി അവസാനിപ്പിക്കുന്നതിന് ഉത്തരകൊറിയക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും മൂണ്‍ ജേ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."