HOME
DETAILS

കാറില്‍ ഒരാള്‍ മാത്രമാണെങ്കില്‍ കോഴിക്കോട് നഗരത്തിലേക്ക് പ്രവേശനമില്ല

  
backup
August 18 2017 | 02:08 AM

%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b5%86


കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ അഞ്ചു വരെയാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം. ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നഗരത്തില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതിന് മുന്‍പുള്ള ദിവസങ്ങളിലും ട്രാഫിക് ക്രമീകരണങ്ങള്‍ ഉണ്ടാകും.
ഒരാള്‍ മാത്രമായി വരുന്ന നാലുചക്ര വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാകില്ല. കൂടുതല്‍ വാഹനങ്ങള്‍ നഗരത്തിലേക്കു പ്രവേശിക്കുന്നത് നിയന്ത്രിക്കാന്‍ നഗര പരിധിയില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. സ്‌കൂളുകളുടെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗ്രൗണ്ടുകള്‍ ഇതിനായി ഉപയോഗപ്പെടുത്താനാണ് പദ്ധതി. ചെറിയ നിരക്കിലുള്ള ഫീസ് നിശ്ചയിച്ച് വിദ്യാലയങ്ങളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതികളെ ഇക്കാര്യത്തില്‍ സഹകരിപ്പിക്കാനാണ് ആലോചിക്കുന്നത്.
മിഠായിത്തെരുവിലെ നവീകരണ ജോലികള്‍ ഓഗസ്റ്റ് 25ന് പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. വ്യാപാര സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സൗകര്യാര്‍ഥം മിഠായിത്തെരുവിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ടാങ്കര്‍ ലോറികളുടെ ഗതാഗതം രാത്രി 10 മുതല്‍ രാവിലെ എട്ടു വരെയായി നിജപ്പെടുത്തും. ഗതാഗതത്തിന് തടസമാകുന്ന വിധത്തിലുള്ള തെരുവോര കച്ചവടം നിയന്ത്രിക്കാനും തീരുമാനമായി.
തെരുവോര കച്ചവടത്തിനു നിയന്ത്രണമേര്‍പ്പെടുത്തേണ്ട പ്രദേശങ്ങളുടെ ലിസ്റ്റ് കോര്‍പറേഷന്‍ നല്‍കും. മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേകം സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപയോഗത്തിനെതിരേയുള്ള പരിശോധനയും ശക്തമാക്കും. ബീച്ചിലെ ട്രാഫിക് നിയന്ത്രണത്തിന് പൊലിസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകം വളണ്ടിയര്‍ വിഭാഗത്തെ നിയോഗിക്കും. ആഘോഷ പരിപാടികള്‍ കഴിഞ്ഞ് ആളുകള്‍ക്ക് തിരിച്ചുപോകാനായി വിവിധ പ്രദേശങ്ങളിലേക്ക് ബസ് സര്‍വിസ് ഏര്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  25 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  25 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago