കിണാശ്ശേരിയിലെ രണ്ട് കുടുംബങ്ങള്‍ ഇനി ബൈത്തുറഹ്മയുടെ തണലില്‍
കോഴിക്കോട്: കിണാശ്ശേരി ടൗണ്‍ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി നിര്‍മിച്ചു നല്കുന്ന രണ്ടു ബൈത്തുറഹ്മകളുടെ താക്കോല്‍ദാനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. കേരളത്തെ യു.പിയുമായി ഒരിക്കലും താരതമ്യപ്പെടുത്തരുതെന്ന ഗോരഖ്പൂരിലെ ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം അവിടുത്തെ ദയനീയസ്ഥിതിയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാനത്തിന്റെ നേട്ടങ്ങളില്‍ ലീഗിന്റെ പങ്കു നിര്‍ണായകമാണ്. ബൈത്തുറഹ്മ പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനായത് വലിയനേട്ടമാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെടാന്‍ കഴിയാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലീഗ് നടത്തുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരും കേരളത്തില്‍ ഇടതു സര്‍ക്കാരും ജനവിരുദ്ധ നയങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. റിലീഫ് കമ്മിറ്റി ചെയര്മാന് പി. ഉമ്മര്‍ അധ്യക്ഷനായി. ടി. മുഹമ്മദ് അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍, സൗത്ത് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ. മൊയ്തീന്‍കോയ, ജനറല്‍ സെക്രട്ടറി സി.ടി സക്കീര്‍ ഹുസൈന്, കൗണ്‍സിലര്‍ കെ.ടി ബീരാന് കോയ, എം.വി കോയ മൊയ്തീന്, വി.വി.എം.എ സത്താര്‍ മാസ്റ്റര്‍, എ. ഷിജിത്ത്ഖാന്‍, യു. ഷജീര്‍, മന്‍സൂര്‍ മാങ്കാവ്, താഹിറാ മുഹമ്മദ്, ടി. സുല്‍ഫിക്കര്‍, വി.എ റസാഖ്, എം. സിറാജ്, പി. അഫ്ലു, മനാഫ് കൊമ്മേരി സംസാരിച്ചു. പി. സക്കീര്‍ സ്വാഗതവും എന്‍. നാസി മൂപ്പന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."