വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
സുല്‍ത്താന്‍ ബത്തേരി: ദൊട്ടപ്പന്‍കുളത്തെ വ്യാപാരസ്ഥാപനത്തില്‍ തീപിടിത്തത്തെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു.
ടി.പി മെറ്റല്‍സ് ആന്റ് റൂഫിങ്സ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ വന്‍ അഗ്നിബാധയുണ്ടായത്. തീപിടുത്തത്തില്‍ 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സ്ഥാപനത്തില്‍ ബാങ്കില്‍ നിക്ഷേപിക്കാനായി കരുതിയിരുന്ന എട്ട്ലക്ഷം രൂപയുടെ നോട്ടുകളില്‍ ഏഴ് ലക്ഷം രൂപയടക്കം കത്തി നശിച്ചെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നത്.
കംപ്യൂട്ടറുകള്‍, ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, സി.സി.ടി.വി, ഫര്‍ണിച്ചറുകള്‍, പെയിന്റിങ് ഉല്പ്പന്നങ്ങളടക്കമാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പൊലിസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."