ലഹരി വില്‍പ്പനക്കാരുടെ ഇടത്താവളമായി പുല്‍പ്പള്ളി മാറുന്നു
പുല്‍പ്പള്ളി: ചെറിയൊരിടവേളക്കുശേഷം പുല്‍പ്പള്ളി വീണ്ടും മയക്കുമരുന്ന് കച്ചവടക്കാരുടെ ഇടത്താവളമായി മാറുന്നു. കേരള അതിര്‍ത്തിയില്‍ കര്‍ണ്ണാടകയോട് ചേര്‍ന്നുകിടക്കുന്നതും, യാതൊരു തടസവുമില്ലാതെ എന്തു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്നതുമാണ് ഈ രംഗത്തുള്ളവരെ പുല്‍പ്പള്ളിയിലേക്ക് ആഘര്‍ഷിക്കുന്നത്. കഴിഞ്ഞ ദിവസം പുല്‍പ്പള്ളി ടൗണില്‍നിന്ന് രണ്ടേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടിയത് ഇതിന് തെളിവാണ്.
അതേസമയം ഓരോ ദിവസവും ഇതുവഴി കടന്നുപോകുന്ന കഞ്ചാവടക്കമുള്ള മയക്കു മരുന്നുകളുടെ വളരെ ചെറിയൊരംശം മാത്രമാണ് ഇങ്ങിനെ പിടിക്കപ്പെടുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നീ രണ്ട് പഞ്ചായത്തുകളുടെ ക്രമസമാധാനം പാലിക്കുവാന്‍ പുല്‍പ്പള്ളിയില്‍ ഒരു പൊലിസ് സ്റ്റേഷനേ ഉള്ളൂ.
ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഒരു എസ്.ഐയുമടങ്ങുന്ന പൊലിസ് സംവിധാനത്തിന് മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഇവിടെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കാര്യമായൊന്നും ചെയ്യുവാന്‍ സാധിക്കുകയില്ല. മുംബൈ, ബംഗളൂരു തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്നാണ് ഇവിടേക്ക് മയക്ക്മരുന്നുകള്‍ എത്തുന്നത്. വിദ്യാര്‍ഥികളടക്കം ഇതില്‍ കണ്ണികളാണെന്നാണ് ലഭിക്കുന്ന വിവരം.
അടുത്തകാലത്ത് പുല്‍പ്പള്ളിയിലെ രണ്ട് കോളജുകളിലെ പെണ്‍കുട്ടികള്‍ മയക്കുമരുന്നിന്റെ ലഹരിയില്‍ പുല്‍പ്പള്ളി ബസ്സ്റ്റാന്റില്‍വച്ച് തമ്മിലടിക്കുക വരെയുണ്ടായി. പെണ്‍കുട്ടികളായതിനാല്‍ ആരും തടസ്സംപിടിക്കുവാനും എത്തിയില്ല. അടികൂടി തളര്‍ന്നുവീണ പെണ്‍കുട്ടികള്‍ വൈകുന്നേരമാണ് ബസ് കയറിപ്പോയത്. പുല്‍പ്പള്ളിയിലെ ഒരു കോളജില്‍ ക്ലാസ്മുറിയില്‍വച്ച് പെണ്‍കുട്ടികള്‍ മദ്യപിച്ചത് പിടികൂടിയ അധ്യാപകനെ കോളജധികൃതര്‍ പിരിച്ചുവിട്ടെന്നറിയുമ്പോഴാണ് ഈ മയക്കുമരുന്നു സംഘത്തിന്റെ സ്വാധീനം വ്യക്തമാവൂ.
പെണ്‍കുട്ടികളെ പരിശോധിക്കുവാന്‍ വേണ്ടത്ര വനിതാ പൊലിസ് ഇല്ലാത്തതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കാം. പാടിച്ചിറയില്‍ ഒരു പൊലിസ് സ്റ്റേഷന്‍ സ്ഥാപിക്കുകയും, പെരിക്കല്ലൂര്‍, മരക്കടവ്, കൊളവള്ളി എന്നിവിടങ്ങളില്‍ പൊലിസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ വലിയൊരളവോളം ഈ മയക്കുമരുന്നു മാഫിയയെ തടയുവാന്‍ കഴിയുള്ളൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."