എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖലാ ഫ്രീഡം സ്ക്വയര്‍
മുക്കം: ഫാസിസ്റ്റ് ശക്തികളുടെ വര്‍ഗീയ വിഭജനം ശക്തമാകുന്ന ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി. എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖലാതല ഫ്രീഡം സ്ക്വയര്‍ ചെറുവാടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് നുഹുമാന്‍ കുമാരനെല്ലൂര്‍ അധ്യക്ഷനായി.
ആബിദ് ഹുദവി തച്ചണ്ണ മുഖ്യപ്രഭാഷണം നടത്തി. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പി.ജി മുഹമ്മദ്, പി. അലി അക്ബര്‍ മുക്കം, വി. ഇമ്പിച്ചാലി മുസ്ലിയാര്, ഹുസൈന് യമാനി, സുബൈര്‍ നെല്ലിക്കാപറമ്പ്, കെ.വി അബ്ദുറഹ്മാന്, വൈത്തല അബൂബക്കര്‍, ഗഫൂര്‍ ഫൈസി ചെറുവാടി, കെ. മൂസക്കുട്ടി, കെ.പി അലി സംസാരിച്ചു. റാലിക്ക് മുനീര്‍ ദാരിമി കൂമ്പാറ, റഫീഖ് ദാരിമി, നാസര്‍ കുളിരാമുട്ടി, നിസാം ചെറുവാടി, കെ.വി നിയാസ്, ലുഖ്മാന് എളേടത്ത് നേതൃത്വം നല്കി. സുല്‍ഫീക്കര്‍ നെല്ലിക്കാപറമ്പ് സ്വാഗതവും അബ്ബാസ് മാസ്റ്റര്‍ ചെറുവാടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."