HOME
DETAILS

രാഷ്ട്രനന്മയ്ക്ക് പ്രതിജ്ഞ പുതുക്കി സ്വാതന്ത്ര്യദിനാഘോഷം

  
backup
August 18 2017 | 03:08 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4-2

 

കോഴിക്കോട്: ഇന്ത്യന്‍നസ് അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ലയണ്‍സ് അഡീഷനല്‍ കാബിനറ്റ് സെക്രട്ടറി യു.കെ ഭാസ്‌കരന്‍ നായര്‍ സന്ദേശം നല്‍കി. ഫൈസല്‍ മുനീര്‍ അധ്യക്ഷനായി. ഡോ. സുനീഷ് ബാലചന്ദ്രന്‍, ഡോ. സിനി തിലകന്‍, ജിംഷാദ് രണ്ടത്താണി, ഇസ്ഹാഖ് വാഴക്കാട് സംസാരിച്ചു. ഗാന്ധിയന്‍ പൗരസമിതി നടത്തിയ പരിപാടിയില്‍ കട്ടയാട്ട് വേണുഗോപാല്‍ പതാക ഉയര്‍ത്തി. എം.കെ ഗണേഷ് അധ്യക്ഷനായി.
പയ്യാനക്കല്‍: മുസ്‌ലിം യൂത്ത് ലീഗ് യൂനിറ്റി ഡേ സംഘടിപ്പിച്ചു. പി.വി അവറാന്‍ പതാക ഉയര്‍ത്തി. കെ. മുഹമ്മദ് ഹാരിസ് അധ്യക്ഷനായി.
തോപ്പയില്‍: ആവിയില്‍ തബ്‌ലീഗുല്‍ ഇസ്‌ലാം മദ്‌റസയില്‍ നൗഫല്‍ ദാരിമി പതാക ഉയര്‍ത്തി. അലി മുസ്‌ലിയാര്‍, അസീഫ്, അമീര്‍, അക്ബര്‍, റഫീഖ്, നബീല്‍ അഹമ്മദ് സംസാരിച്ചു.
മാങ്കാവ്: ഡട്ട് കോംപൗണ്ട് റസിഡന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ അസീസ് മണലൊടി പതാക ഉയര്‍ത്തി. പി.കെ ദേവരാജ്, പി.കെ അടിയോടി സംസാരിച്ചു. ഈസ്റ്റ് മാങ്കാവ് റസിഡന്‍സ് ഫോറം നടത്തിയ ചടങ്ങില്‍ ഇ. കൃഷ്ണവാരിയര്‍ പതാക ഉയര്‍ത്തി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. പി. രാമകൃഷ്ണന്‍ നന്ദി പറഞ്ഞു.
ചേവരമ്പലം: യൂനിറ്റ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പി.ടി ജനാര്‍ദ്ദനന്‍ പതാക ഉയര്‍ത്തി. കെ. അനില്‍കുമാര്‍ അധ്യക്ഷനായി.
കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡ് കയറ്റിറക്ക് തൊഴിലാളി യൂനിയന്‍, എം.പി റോഡ് ചുമട്ടു തൊഴിലാളി യൂനിയന്‍ നടത്തിയ പരിപാടിയില്‍ മൂസ പന്തീരങ്കാവ് പതാക ഉയര്‍ത്തി.
കുറ്റിച്ചിറ: കോണ്‍ഗ്രസ് കമ്മിറ്റി സാതന്ത്ര്യദിനം ആഘോഷിച്ചു. ഇ.വി ഉമ്മര്‍കോയ പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് ഇ.വി ഫിറോസ് അധ്യക്ഷനായി.
നടക്കാവ്: ജനതാദള്‍(എസ്) നടക്കാവ് ഏരിയാ കമ്മിറ്റിയുടെ പരിപാടിയില്‍ ജില്ലാ സെക്രട്ടറി എ.കെ ജയകുമാര്‍ പതാക ഉയര്‍ത്തി. കെ. സന്തോഷ് കുമാര്‍ അധ്യക്ഷനായി.
പാറോപ്പടി: യൂനിറ്റ് കോണ്‍ഗ്രസ് (ഐ) ഓഫിസ് അങ്കണത്തില്‍ അഡ്വ. ചന്തുക്കുട്ടിയും എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ പി. സദാനന്ദനും പതാക ഉയര്‍ത്തി.
തലക്കുളത്തൂര്‍: പുറക്കാട്ടിരി റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഇ.കെ മൊയ്തീന്‍ കോയ മാസ്റ്റര്‍ പതാക ഉയര്‍ത്തി. വിമുക്ത ഭടന്‍ ഇയ്യച്ചെറുവാട്ട് ബാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി. പഞ്ചായത്തംഗം യു. പ്രദീപ്കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.അശോകന്‍ അധ്യക്ഷനായി. ഇ.കെ അഖമര്‍ സ്വാഗതം പറഞ്ഞു.
കുറ്റിക്കാട്ടൂര്‍: ജലാലിയ്യ വിമണ്‍സ് കോളജില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ അബ്ദുല്ല കുന്നത്ത് പതാക ഉയര്‍ത്തി. യൂനുസ് ഹുദവി, അസ്‌ലമുദ്ദീന്‍ വാഫി, സുഹറാബി, ഫൗസിയ ടീച്ചര്‍, ഹബ്ബത്ത് സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഒഫിസര്‍ എം.സി സിറാജുദ്ദീന്‍ സ്വാഗതവും റഫ്‌സിന നന്ദിയും പറഞ്ഞു.
ഫറോക്ക്: കടലുണ്ടി ജവഹര്‍ ബാലജന വേദി കടലുണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിില്‍ സ്വാതന്ത്ര്യദിന സ്മൃതിസംഗമവും പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടത്തി.
എഴുത്തുകാരന്‍ ഡോ. ശരത് മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ കെ.പി രജീന്ദ്രകുമാര്‍ അധ്യക്ഷനായി. അനില്‍ പരപ്പനങ്ങാടി ക്ലാസെടുത്തു. കെ.പി മനോഹരന്‍ മാസ്റ്റര്‍ ഉപഹാരങ്ങള്‍ നല്‍കി. സി.പി അളകേശന്‍, സുമേഷ് കുന്നത്ത്, ഹിജാസ് കടലുണ്ടി, ജോബിഷ് പിലാക്കാട്ട്, പ്രഭാകരന്‍ തച്ചൊരൊടി, ജോര്‍ജ് കൊളോണി, ഷാജി പൂന്തോട്ടത്തില്‍, ഷാഹുല്‍ ഹമീദ് കടവത്ത് സംസാരിച്ചു.
മാവൂര്‍: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 70 വയസ് കഴിഞ്ഞ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ സ്വാതന്ത്ര്യദിനത്തില്‍ ആദരിച്ചു. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം പിന്നിട്ടതിന്റെ ഒര്‍മ പുതുക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. 120ഓളം പ്രവര്‍ത്തകരെ ആദരിച്ചു.
മാവൂര്‍ എസ്.ടി.യു ഒഡിറ്റോറിയത്തില്‍ നടന്ന പരിപാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. ചിറ്റടി അഹമ്മദ്കുട്ടി ഹാജി അധ്യക്ഷനായി. അഷ്‌ക്കര്‍ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. ടി.പി ചെറ്റപ്പ, തയ്യില്‍ ഹംസ ഹാജി, എ.ടി ബഷീര്‍, മാങ്ങാട്ട് അബ്ദുറസാഖ്, എന്‍.പി അഹമ്മദ്, സി.കെ അബുല്‍ ഖൈര്‍ മൗലവി, ടി.ടി ഖാദര്‍, ടി. ഉമ്മര്‍ മാസ്റ്റര്‍, കെ. ആലിഹസ്സന്‍, കെ. ഉസ്മാന്‍ പ്രസംഗിച്ചു. വി.കെ റസാഖ് സ്വാഗതവും എം.പി അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
ഫറോക്ക്: എന്‍.സി.പി ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജോണ്‍ കടലുണ്ടി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ വാപ്പാനയില്‍ അധ്യക്ഷനായി. സൂര്യപ്രിയ, മോഹനന്‍ കൊടക്കാടന്‍, ശോഭിദാസ്, ടി.പി സിദ്ധാര്‍ത്ഥന്‍, എം.കെ രാജേഷ് സംസാരിച്ചു.
പുതിയങ്ങാടി: തെരുവത്ത് ജവാഹിറുല്‍ ഉലൂം മദ്‌റസയില്‍ നടന്ന പരിപാടിയില്‍ മഹല്ല് പ്രസിഡന്റ് എസ്.വി ഹസ്സന്‍കോയ പതാക ഉയര്‍ത്തി. നജീബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഹസിബ് സന്ദേശം നല്‍കി. പി.പി ഹസ്സന്‍ കോയ, സി.പി ആലിക്കോയ പ്രസംഗിച്ചു. ഒ.ടി.എം കുട്ടി സൈനിസ്വാഗതവും കെ. ഷറഫുദ്ദീന്‍ സൈനി നന്ദിയും പറഞ്ഞു.
കുന്ദമംഗലം: ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും തകര്‍ക്കാന്‍ ആരെയും അനുവധിക്കില്ലെന്നും നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തി ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി.കെ ഫിറോസ് പ്രസ്താവിച്ചു. ബഹുസ്വരതയാണ് ഇന്ത്യ എന്ന പ്രമേയത്തില്‍ കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ. സലിം അധ്യക്ഷനായി. ടി.പി ചെറൂപ്പ പ്രമേയപ്രഭാഷണം നടത്തി. യു.സി രാമന്‍, ഖാലിദ് കിളിമുണ്ട, ഒ. ഉസ്സയിന്‍, അരിയില്‍ അലവി, കെ.എം.എ റഷീദ്, എ.കെ ഷൗക്കത്തലി, യൂസുഫ് പടനിലം, എം. ബാബുമോന്‍, ഒ.എം നൗഷാദ്, കെ ജാഫര്‍ സാദിഖ്്, കെ.പി സൈഫുദ്ദീന്‍, പി. മമ്മികോയ സംസാരിച്ചു. എന്‍.എം യൂസുഫ് സ്വാഗതവും എ.പി ലത്തീഫ് നന്ദിയും പറഞ്ഞു.
ഫറോക്ക്: കള്ളത്തൊടി സില്‍വര്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചന്ത താലൂക്ക് ആശുപത്രി ശുചീകരിച്ചു. ഷാനിയ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കള്ളിത്തൊടി അധ്യക്ഷനായി. ഡി. അബ്ദുറഹിമാന്‍, മമ്മു വേങ്ങാട്ട്, ബിജു കുട്ടന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago