സോഫ്റ്റ്ബോള്‍ ചാംപ്യന്‍ഷിപ്പ്: സംഘാടകസമിതി രൂപീകരിച്ചു
കോഴിക്കോട്: 23-ാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ്ബോള്‍ ചാംപ്യന്‍ഷിപ്പ് സെപ്റ്റംമ്പര്‍ 8, 9 ,10 തിയതികളില്‍ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും. ചാംപ്യന്‍ഷിപ്പ് വിജയിപ്പിക്കുന്നതിന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ചെയര്‍മാനായി 51 അംഗ സംഘാടകസമിതിയെ തിരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരിയായി സ്പോര്‍ട്സ് വകുപ്പ് മന്ത്രി എ.സി മൊയ്തീന്, രക്ഷാധികാരികളായി തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്, എം.കെ രാഘവന് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് എന്നിവരെയും വൈസ് ചെയര്മാന്മാരായി ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കോര്പറേഷന് വിദ്യാഭ്യാസ സമിതി ചെയര്മാന് എം. രാധ കൃഷ്ണന് മാസ്റ്റര്‍, എ.കെ നിഷാദ്, ടി.എം അബ്ദുറഹിമാന് എന്നിവരെയും ഓര്‍ഗനൈസിങ്ങ് പ്രസിഡന്റായി ടി.സി അഹമ്മദ്, സെക്രട്ടറിയായി എ.കെ മുഹമ്മദ് അഷ്റഫ്, കോ ഓര്‍ഡിനേറ്ററായി വി.കെ തങ്കച്ചന്, ജനറല്‍ കണ്‍വീനറായി പി. മുഹമ്മദ് നജീബ്, ട്രഷററായി കെ.പി വസന്തരാജന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
ചടങ്ങില്‍ ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന് പ്രസിഡന്റ് ടി.സി അഹമ്മദ് അധ്യക്ഷനായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി, കെ. രാമദാസ്, എടയത്ത് ശ്രീധരന്, കെ.പി.യു അലി, വ.കെ തങ്കച്ചന് സംസാരി ച്ചു. സെക്രട്ടറി എ.കെ മുഹമ്മദ് അഷ്റഫ് സ്വാഗതവും പി.ടി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."