പനമരത്ത് എല്‍.ഡി.എഫ് ഭരണം തുടങ്ങി; സീന സാജന്‍ പ്രസിഡന്റ്
പനമരം: അവിശ്വാസത്തിലൂടെ യു.ഡി.എഫ് പ്രസിഡന്റിനെ പുറത്താക്കി എല്‍.ഡി.എഫ്, സി.എം.പി. വിമതയുടെ സഹായത്തോടെ പനമരം പഞ്ചായത്ത് ഭരണം നേടി.
നേരത്തെ യു.ഡി.എഫ് പക്ഷത്ത് സി.പി ജോണ്‍ വിഭാഗത്തിലായിരുന്ന ടി മോഹനന്‍, സീന സാജന്‍ എന്നിവര്‍ ഇടതുപക്ഷത്തേക്ക് മാറിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയതോടെ അയോഗ്യത ഭയന്ന് ടി മോഹനന്‍ യു.ഡി.എഫിന് വോട്ട് ചെയ്യുകയും സീന സാജനെ ഉപയോഗപ്പെടുത്തി ഭരണം അട്ടിമറിക്കുകയായിരുന്നു.
ഹജ്ജ് കര്‍മ്മത്തിന് പോയ മുസ്‌ലിം ലീഗ് അംഗം ഹാജരാകാത്തതിനെ തുടര്‍ന്ന് യു.ഡി.എഫിന് പത്ത് വോട്ടും എല്‍.ഡി.എഫിന് 12 വോട്ടും ലഭിച്ചു. സി.എം.പിയുടെ സീന സാജനാണ് പ്രസിഡന്റ്.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനിലടക്കം യു.ഡി.എഫ് പരാതി നല്‍കിയതിനാല്‍ അയോഗ്യത ഉടനെ ഉണ്ടാവുമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. കഴിവുള്ള വനിതകള്‍ സി.പി.എമ്മിന് ഉണ്ടായിട്ടും അവര്‍ക്ക് പ്രസിഡന്റ് സ്ഥാനം നല്‍കാതെ ടി മോഹനന്റെ താല്‍പര്യത്തിന് വഴങ്ങി എല്‍.ഡി.എഫിന്റെ അന്തസ്സ് നഷ്ടപ്പെടുത്തിയതില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകരിലും പ്രതിഷേധമുണ്ട്.
അവിശ്വാസത്തിലൂടെ യു.ഡി.എഫിലെ പ്രസിഡന്റിനെ പുറത്താക്കിയ ആവേശം ഇന്നലത്തെ പ്രകടനത്തില്‍ പ്രതിഫലിക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."