എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതക്ക് ' ലൈഫിലും' വീടില്ല
ബദിയടുക്ക: ഭിന്നശേഷിക്കാരിയാ യ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത സര്‍ക്കാരിന്റെ ഭവന പദ്ധതിയായ ലൈഫില്‍ നിന്നു പുറത്ത്. ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 11ാം വാര്‍ഡിലെ ചര്‍ലടുക്ക മൂക്കുത്തി നഗറിലെ നഫീസയുടെ മകള്‍ ബീഫാത്തിമയുടെ അപേക്ഷയാണ് അധികൃതര്‍ തള്ളിയത്. നേരത്തെ പലതവണയായി ബീഫാത്തിമ വീടിനായി അപേക്ഷ നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഭര്‍ത്താവ് മലപ്പുറം സ്വദേശിയായ മുസമ്മല്‍ കൂലി പണിയെടുത്താണു കുടുംബം പുലര്‍ത്തുന്നത്. ഇവര്‍ക്കു നാലു വയസുള്ള മകളുണ്ട്. കുടുംബപരമായി ലഭിച്ച അഞ്ചര സെന്റ് സ്ഥലം മാത്രമെയുള്ളൂവെന്നും ലൈഫ് പദ്ധതി ആരംഭിച്ചതോടെ പ്രതീക്ഷയോടെയാണ് അപേക്ഷ നല്‍കിയതെന്നും ബീഫാത്തിമ പറഞ്ഞു. ആദ്യ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ ഇവരുടെ അപേക്ഷ തള്ളിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന പ്രതിമാസ പെന്ഷന് കൊണ്ടാണ് ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്.
മനുഷ്യാവകാശ കമ്മിഷന് നല്കിയ റിപ്പോര്‍ട്ട് പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു സര്‍ക്കാരില്‍ നിന്നു ധനസഹായം ലഭിക്കുമ്പോഴും ഇവര്‍ക്ക് അതും ലഭിച്ചില്ലെന്നാണു പരാതി.
മാത്രവുമല്ല ലൈഫ് പദ്ധതി പ്രകാരം ഭവനരഹിതരുടെയും മറ്റും സര്‍വേ നടത്താന്‍ നിയോഗിച്ചത് കുടുംബശ്രി എ.ഡി.എസ് ഭാരവാഹികളെയായിരുന്നു.
ഇതു പ്രകാരം നടത്തിയ സര്‍വേയില്‍ ലഭിച്ച പല അപേക്ഷകളും കാണാതായതു നേരത്തെ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."