രാജ്യത്തിന്റെ പാരമ്പര്യം മുറുകെ പിടിക്കണം: എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍
ചീമേനി: രാജ്യം സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മതന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ഭരണകൂടം കരുതലോടെ കാണണമെന്നും പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞ് വീണു മരിക്കുന്നത് രാജ്യത്തിനേറ്റ കളങ്കമാണെന്നും ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ മുറുകെ പിടിക്കാന്‍ ഓരോ പൗരനും ജാഗ്രത പാലിക്കണമെന്നും സമസ്ത ദക്ഷിണ കന്നഡ പ്രസിഡന്റ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ പറഞ്ഞു. പെരുമ്പട്ട മേഖലാ എസ്.കെ.എസ്.എസ്.എഫ് കാക്കടവില്‍ സംഘടിപ്പിച്ച ഫ്രീഡം സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ മുന്നോടിയായി നടന്ന റാലി ബിലാല്‍ മസ്ജിദ് പരിസരത്തു നിന്നാരംഭിച്ചു. സയ്യിദ് അലിയാര്‍ തങ്ങള്‍, ജലാലുദ്ദീന്‍ തങ്ങള്‍, ഫസല്‍ തങ്ങള്‍ അല്‍ ബുഖാരി, ഹാരിസ് ദാരിമി, എ.കെ ഖലീല്‍ നേതൃത്വം നല്‍കി.
കാക്കടവ് ടൗണില്‍ നടന്ന ഫ്രീഡം സ്‌ക്വയറില്‍ മേഖലാ പ്രസിഡന്റ് സാദിഖ് മൗലവി അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി യൂനുസ് ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാസര്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് സഫീഉല്ല തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, എ.വി ഖാദര്‍, ടി.വി കുഞ്ഞിരാമന്‍, കൃഷ്ണന്‍ ബെഡുര്‍, ഹനീഫ്മ ഫൈസി, ഉമര്‍ മൗലവി, കാസിം ചാനടുക്കം, റഊഫ് ഹാജി എന്നിവര്‍ സംസാരിച്ചു.
തൃക്കരിപ്പൂര്‍: 'ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് തൃക്കരിപ്പൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടന്ന മൂസഹാജി മുക്കില്‍ ഫ്രീഡം സ്‌ക്വയര്‍ റാലിയും സ്‌നേഹ സംഗമവും സംഘടിപ്പിച്ചു. പടന്ന വലിയജുമാമസ്ജിദ് പരിസരത്തു നിന്നു ആരംഭിച്ച ഫ്രീഡം റാലി മൂസഹാജി മുക്കില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന സ്‌നേഹ സംഗമം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഹാരിസ് ഹസനി അധ്യക്ഷനായി. അബ്ദുസലാം വാഫി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. സ്വാമി പ്രേമാനന്ദ ശിവഗിരി മഠം, ഫാദര്‍ സബാസ്റ്റ്യന്‍ കുന്നപ്പള്ളി, മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം വി.കെ.പി ഹമീദലി, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ.പി പ്രകാശന്‍, മുസ്തഫ ഹാജി, ജമാല്‍ ഫൈസി, അബ്ദുല്‍ ഹക്കീം തങ്ങള്‍, നാഫിഅ് അസ്അദി, സഈദ് ദാരിമി, ഇബ്‌റാഹിം അസ്അദി, സുബൈര്‍ ദാരിമി, യു.കെ ഇര്‍ഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."