റോഡ് മെക്കാഡമാക്കാന്‍ ഓവുചാല്‍ മണ്ണിട്ടു മൂടി
വിദ്യാനഗര്‍: റോഡരികിലെ ഓവുചാല്‍ മണ്ണിട്ടു മൂടിയതോടെ സമീപത്തെ വീടുകള്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ മുങ്ങുന്നു. വിദ്യാനഗര്‍ ഉളിയത്തടുക്ക-സിതാംഗോളി റോഡിലെ ഓവുചാലുകളാണു മണ്ണിട്ടു മൂടിയത്. ഇതോടെ ചെറിയ മഴ പെയ്യുമ്പോള്‍ തന്നെ ഇവിടെ വെള്ളം ഒഴുകി റോഡരികിലുള്ള വീട്ടുമുറ്റങ്ങള്‍ ചെളിക്കുളമായി മാറുകയാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളിലെ താമസക്കാരാണു ദുരിതം അനുഭവിക്കുന്നത്.
റോഡിന്റെ ഇരുവശവും ഒരു മീറ്റര്‍ ആഴത്തില്‍ ഉണ്ടായിരുന്ന ഓവുചാല്‍ മാസങ്ങള്‍ക്കു മുമ്പാണു മണ്ണിട്ടു നികത്തിയത്. തുടര്‍ന്ന് റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്തി. ടാറിങ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം മറ്റു ഭാഗങ്ങളിലെല്ലാം ഓവുചാല്‍ നിര്‍മിച്ചു.
എന്നാല്‍ റോഡുപണി കഴിഞ്ഞു മാസങ്ങളായിട്ടും ഉളിയത്തടുക്ക മുതല്‍ പള്ളം ജങ്ഷന്‍ വരെ റോഡിന്റെ ഒരു വശം ഓവുചാല്‍ മണ്ണിട്ടു മൂടിയ നിലയില്‍ തന്നെയാണുള്ളത്. റോഡുപണി തുടങ്ങുന്ന സമയത്ത് എല്ലാ ഭാഗങ്ങളിലും മഴവെള്ളം ഒഴുകാന്‍ ഓവുചാലുകള്‍ പണിയുമെന്നാണ് അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ ഈ ഭാഗങ്ങളില്‍ വെള്ളം ഒഴുകിപ്പോകാന്‍ പുതിയ ഓവുചാല്‍ നിര്‍മിക്കുകയോ ഓവുചാലിലെ മണ്ണുകള്‍ നീക്കുകയോ വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ അതു കരാറില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആവശ്യമെങ്കില്‍ വീട്ടുകാര്‍ തന്നെ ചെയ്യണമെന്നാണു കരാറുകാരനും ഉദ്യോഗസ്ഥരും അറിയിച്ചതെന്നുമാണു പരിസരവാസികള്‍ പറയുന്നത്.
മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കിയില്ലെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ റോഡരികിലെ മണ്ണു മഴയില്‍ കുത്തിയൊലിച്ചു കോടികള്‍ ചെലവഴിച്ചു നവീകരിച്ച റോഡ് പെട്ടെന്നു തന്നെ തകരാന്‍ കാരണമാകുമെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഓവുചാല്‍ നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്കു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."