ലൈഫ് ഭവന പദ്ധതി: യൂത്ത്‌ലീഗ് സമര സായാഹ്നം ഇന്ന്
മലപ്പുറം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന വിവിധ ഭവനപദ്ധതികള്‍ ഒഴിവാക്കി എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലൈഫ് ഭവനപദ്ധതിയുടെ പേരില്‍ നടത്തുന്ന തട്ടിപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു മുസ്‌ലിം യൂത്ത്‌ലീഗ് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ ഇന്നു സമരസായഹ്നങ്ങള്‍ സംഘടിപ്പിക്കും.
ഇടതുപക്ഷ ഭരണകാലത്തെ ഇ.എം.എസ് ഭവനപദ്ധതിയുടെ തനിയാവര്‍ത്തനമാണ് ലൈഫ് പദ്ധതിയും. ഇതിന്റെ പേരില്‍ നടത്തിയ സര്‍വേയും തുടര്‍ന്നു പ്രസിദ്ധീകരിച്ച ഗുണഭോക്തൃ ലിസ്റ്റും സത്യസന്ധമോ സുതാര്യമോ അല്ല. ഇതിനെതിരായി നടക്കുന്ന സമര സായാഹ്നം വേങ്ങരയിലെ എ.ആര്‍ നഗറില്‍ സംസ്ഥാന യൂത്ത്‌ലീഗ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ്, അഡ്വ. ഫൈസല്‍ ബാബു, എം.എ സമദ്, ഫൈസല്‍ ബാഫഖി തങ്ങള്‍, മുജീബ് കാടേരി തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."